
കാനഡയില്‍ നിന്ന് ശേഖരിച്ച 62 പുരാവസ്തുക്കൾ തിരിക്കെ നല്‍കി വത്തിക്കൻ മ്യൂസിയം. ലിയോ പതിനാലാമൻ മാർപാപ്പ കാനഡ കത്തോലിക്കാ മെത്രാൻ സമിതിക്ക് പുരാവസ്തുകള്‍ കൈമാറുകയായിരുന്നു. 1925ൽ വിശുദ്ധവർഷാചരണത്തിന്റെ ഭാഗമായി വത്തിക്കാൻ ഗാർഡൻസിൽ നടന്ന ആഗോള മിഷനറി പ്രദർശനത്തിനായി കാനഡയിൽനിന്നു കൊണ്ടുവന്നതായിരുന്നു ഇവ.
അന്നത്തെ കാനഡ സർക്കാർ തദ്ദേശവാസികളുടെ സംസ്കാരത്തെ മാനിക്കാതെ നിർബന്ധമായി നിയമങ്ങൾ അടിച്ചേൽപിച്ചപ്പോൾ കത്തോലിക്കാ മിഷനുകൾ അതിനുവേണ്ട ഒത്താശ ചെയ്തുവെന്ന് വിവാദമായിരുന്നു. 2022ൽ കാനഡയിലെ തദ്ദേശവാസികളുടെ പ്രതിനിധിസംഘം വത്തിക്കാൻ സന്ദർശിച്ചപ്പോൾ ഫ്രാൻസിസ് മാർപാപ്പ ക്ഷമാപണം നടത്തുകയും പുരാവസ്തുക്കൾ തിരിച്ചുകൊടുക്കുന്നതു സംബന്ധിച്ച് ചർച്ചനടത്തുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.