13 February 2025, Thursday
KSFE Galaxy Chits Banner 2

Related news

January 10, 2025
December 13, 2024
October 27, 2024
October 6, 2024
September 7, 2024
September 3, 2024
March 16, 2024
October 27, 2023
October 8, 2023
November 23, 2022

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

Janayugom Webdesk
തിരുവനന്തപുരം
October 8, 2023 12:23 pm

47 മത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്. ജീവിതം ഒരു പെൻഡുലം എന്ന കൃതിക്കാണ് അവാർഡ്. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍വച്ചുനടന്ന ചടങ്ങില്‍ പെരുമ്പടവം ശ്രീധരനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. 

വിജയലക്ഷ്മി, ഡോ. പി.കെ. രാജശേഖരൻ, ഡോ. എൽ തോമസ് കുട്ടി എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമ്മിക്കുന്ന മനോഹരവും അർത്ഥ പൂർണ്ണവുമായ ശില്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പത്രവും സമർപ്പിക്കും.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകിട്ട് കൃത്യം 5.30 മണിക്ക് തിരുവനന്തപുരത്ത് നിശാഗന്ധി ആഡിറ്റോറിയത്തിൽ അവാർഡ് സമർപ്പണ ചടങ്ങ് നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു. 

Eng­lish Sum­ma­ry: Vay­alar Award to Sreeku­maran Thambi

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.