7 December 2025, Sunday

Related news

November 21, 2025
November 19, 2025
November 17, 2025
November 14, 2025
November 13, 2025
November 7, 2025
November 7, 2025
November 4, 2025
October 31, 2025
October 24, 2025

വിസി നിയമനം: നടപടികള്‍ക്ക് തുടക്കമിട്ട് സര്‍ക്കാര്‍

Janayugom Webdesk
തിരുവനന്തപുരം
July 15, 2025 5:47 pm

സര്‍വകലാശാലകളില്‍ സംഘ്പരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കടുത്ത തിരിച്ചടി നല്‍കിയ ഹൈക്കോടതി വിധിക്ക് പിന്നാലെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചു. താല്‍ക്കാലിക വിസിമാരെ നിയമിച്ച ഗവര്‍ണറുടെ നടപടിക്ക് അംഗീകാരമില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയതോടെ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും പുതിയ വിസിമാരെ നിയമിക്കേണ്ടതുണ്ട്. അടിയന്തരമായി താൽക്കാലിക വിസിമാരെ നിയോ​ഗിക്കുന്നതിന് മൂന്നം​ഗ പ്രൊഫസർമാരുടെ പാനൽ ​ഗവർണർക്ക് നൽകും. രണ്ട് സർവകലാശാലകളിലേക്കുമുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ​അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനായുള്ള ആലോചനകളിലാണ് ഗവര്‍ണര്‍. എന്നാല്‍ പശ്ചിമബംഗാളില്‍ ചാന്‍സലറായ ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് വിസി നിയമനം നടത്തിയതിനെതിരെ നേരത്തെ സുപ്രീം കോടതി വിധിയുള്ള സാഹചര്യത്തില്‍ അപ്പീല്‍ പോകുന്നതില്‍ കൂടുതല്‍ നിയമോപദേശം തേടിയേക്കുമെന്നാണ് വിവരം. 

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.