19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 8, 2024
May 3, 2024
January 27, 2024
December 17, 2023
October 8, 2023
June 27, 2023
April 30, 2023
February 16, 2023
February 16, 2023
February 12, 2023

രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല, വിസിമാര്‍ക്ക് തല്‍ക്കാലം തുടരാം: കോടതി

Janayugom Webdesk
തിരുവനന്തപുരം
October 24, 2022 5:58 pm

വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ വിസിമാര്‍ക്ക് തല്‍ക്കാലം തുടരാമെന്ന് ഹൈക്കോടതി. ചാന്‍സലറുടെ അന്തിമ ഉത്തരവ് വരെ തുടരാമെന്നും കോടതി പറഞ്ഞു. വിസിമാരോട് രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ലെന്നും കോടതി നിരീക്ഷിച്ചു. ഗവർണറുടെ അന്തിമ ഉത്തരവ് വരും വരെ തൽസ്ഥിതി നിലനിൽക്കും. കാരണം കാണിക്കൽ നോട്ടീസോടെ രാജിയാവശ്യപ്പെട്ടുള്ള കത്ത് അസാധുവായെന്നും കോടതി വ്യക്തമാക്കി. അവധി ദിവസത്തെ പ്രത്യേക സിറ്റിംഗിലൂടെയാണ് വിസിമാരുടെ ഹര്‍ജികള്‍ കോടതി പരിഗണിച്ചത്.

Eng­lish Sum­ma­ry: VCs can stay for the time being: Court

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.