23 January 2026, Friday

Related news

January 18, 2026
January 8, 2026
January 4, 2026
January 4, 2026
January 4, 2026
January 4, 2026
January 1, 2026
January 1, 2026
December 15, 2025
December 13, 2025

‘വി ഡി സതീശൻ അധികാര മോഹി’; വെള്ളാപ്പള്ളിയുടെ പരാമർശത്തിന് പിന്തുണയുമായി ചെന്നിത്തലയും കെ സുധാകരനും

Janayugom Webdesk
തിരുവനന്തപുരം
December 22, 2024 12:56 pm

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അധികാര മോഹിയാണെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിന് പിന്തുണയുമായി കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ സുധാകരനും. സമുദായിക നേതാക്കൾ സമൂഹത്തിൽ വിലയുള്ള ആളുകളാണ്, അവരുടെ അഭിപ്രായത്തെ എതിർക്കാനില്ലെന്ന് മേശ്‌ ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന് പക്വതയില്ലെന്നും വെറുപ്പ് വിലയ്ക്കുവാങ്ങുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു . എസ്എന്‍ഡിപി ‑എന്‍എസ്എസ് നേതൃത്വത്തോട് സതീശനെക്കാളും അടുപ്പം ചെന്നിത്തലയ്ക്കാണെന്നും എന്‍എസ്എസുമായി ചെന്നിത്തല അകന്നുനില്‍ക്കാന്‍ പാടില്ലെന്നും വെള്ളാപ്പളി കൂട്ടിച്ചേർത്തു.

വെള്ളാപ്പള്ളി എന്നെക്കുറിച്ച് ചില നല്ലകാര്യങ്ങൾ പറഞ്ഞു എന്നേയുള്ളൂവെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശത്തെക്കുറിച്ച് ചെന്നിത്തലയുടെ പ്രതികരണം. ഞാൻ കെപിസിസി പ്രസിഡന്റ് ആയിരുന്നപ്പോഴും പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും ആഭ്യന്തര മന്ത്രി ആയിരുന്നപ്പോഴുമൊക്കെ എല്ലാ സമുദായിക സംഘടനകളുമായി നല്ല ബന്ധം പുലർത്തിയിരുന്നു. അത് ഒരു പൊതു പ്രവർത്തകന് വേണ്ട കാര്യമാണ്. എല്ലാ സാമുദായിക സംഘടനകളുമായി നല്ല ബന്ധമാണുള്ളത്. ആരെയാണ് പരിപാടിക്ക് വിളിക്കേണ്ടത് എന്നുള്ളത് അവരുടെ ഇഷ്ടമാണ്. 

മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ അഭിമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ആരാണ് മുഖ്യമന്ത്രി ആകേണ്ടത് എന്ന് സംബന്ധിച്ച് സാമുദായിക സംഘടനകൾക്കും അഭിപ്രായം പറയാമെന്നും 2026 അധികാരത്തിൽ എത്തുക എന്നതാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമുദായിക നേതാക്കന്മാർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ടെന്നായിരുന്നു വെള്ളാപ്പളളിയുടെ പരാമർശത്തോടുള്ള കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ അഭിപ്രായം. കോൺഗ്രസിൽ മുഖ്യമന്ത്രി ആരാകുമെന്നതിൽ തർക്കമില്ല. പാർട്ടിയിൽ അധികാര വടംവലി ഇല്ലെന്നും സുധാകരൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.