വിഡി സതീശനെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയുടെ അനുയായിയും തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ സതീഷിന് കെപിസിസിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. സതീഷിനെതിരെയുള്ള പരാതിക്ക് പിന്നിൽ മുന്‍മന്ത്രിയായ കോണ്‍ഗ്രസ് നേതാവെന്ന് മറുവിഭാഗം.ഉമ്മന്‍ചാണ്ടിയുടെ അനുയായി എം.എ ലത്തീഫിനെതിരെയുള്ള നടപടിക്ക് പിന്നാലെയാണ് ചെന്നിത്തല വിഭാഗം നേതാക്കള്‍ക്കെതിരെയുള്ള വിഡി സതീശന്റെയും സുധാകരന്റെയും പുതിയ നീക്കം. ഒരുകാലത്ത് കെ.കരുണാകരന്റെ സന്തതസഹചാരിയും മുന്‍പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ അനുയായിയുമായ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ സതീഷിനാണ് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ്ന ല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം രേഖാമൂലമുള്ള വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നാണ് ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്റെ നോട്ടീസ്.
പ്രതിപക്ഷനേതാവ് വിഡി സതീശനെ സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ആരോപണം. ഈ ആരോപണം ഉന്നയിച്ച് മരായമുട്ടം സുരേഷ്, ശംഭൂ പാല്‍ക്കുളങ്ങര, സൊണാള്‍ജി എന്നീ ജില്ലാ നേതാക്കള്‍ ഡിസിസിക്കും കെപിസിസിക്കും പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് വിശദീകരണ നോട്ടീസ്. ഫെയ്‌സ് ബുക്കില്‍ വിഡി അതീശനെ വിമര്‍ശിച്ച് ഒരാള്‍ ഇട്ട് പോസ്റ്റിന് താഴെ സതീഷ് കമിന്റ് രേഖപ്പെടുത്തിയതാണ് വിഷയം. ഈ കമന്റില്‍ രമേശ് ചെന്നിത്തല നല്ല പ്രതിപക്ഷ നേതാവായിരുന്നുവെന്നൂവെന്നും കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കുന്ന ആളാണെന്നും അഭിപ്രായപ്പെട്ടതാണ് വി.ഡി സതീശന്‍ അനുയായികളെ ചൊടിപ്പിച്ചത്. ഈ വിവരം മുന്‍മന്ത്രി കൂടിയായ തലസ്ഥാനത്തെ കോണ്‍ഗ്രസ് നേതാവ് വിഡി സതീശനെ അറിയിച്ചു തുടര്‍ന്ന് ഇദ്ദേഹം തന്നെ മൂന്നു നേതാക്കളെ കൊണ്ട് പരാതി നല്‍കിയെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. സംഘടനാ പുനസംഘടനക്ക് മുന്‍പ് എതിര്‍വിഭാഗത്തെ ഒതുക്കാനാണ് ഇത്തരം നീക്കങ്ങളെന്നും ചെന്നിത്തല വിഭാഗം ആരോപിക്കുന്നു. ഉമ്മന്‍ചാണ്ടിയുടെ അനുയായി എം.എ ലത്തീഫിനെതിരെയുള്ള നടപടിക്ക് പിന്നാലെയാണ് ചെന്നിത്തല വിഭാഗം നേതാക്കള്‍ക്കെതിരെയുള്ള വിഡി സതീശന്റെയും സുധാകരന്റെയും പുതിയ നീക്കം
English summary :VD Satheesan defamed on social media Complaint against Chennithala’s follower
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.