31 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 29, 2024
October 29, 2024
October 28, 2024
October 28, 2024
October 28, 2024

‘വി ഡി സതീശൻ ശൈലി മാറ്റേണ്ടതില്ല’;വെള്ളാപ്പള്ളി നടേശനെ തിരുത്തി കെ സി വേണുഗോപാൽ

Janayugom Webdesk
പാലക്കാട്
October 31, 2024 9:07 am

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശൈലി മാറ്റേണ്ടതില്ലെന്നും നന്നായി പ്രവർത്തിക്കുന്നുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കെപിസിസി പ്രസിഡന്റ് കെ സുധാകരനെ മൂലക്കിരുത്തി കോൺഗ്രസിനെ നയിക്കുന്ന സതീശന്റെ ശൈലി മാറ്റണമെന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് മണ്ഡലത്തിൽ കെ മുരളീധരന്റെ പേര് ഡിസിസി നിർദ്ദേശിച്ചിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞു. 

കത്ത് പുറത്ത് വന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഒരു നേതാവ് വിചാരിച്ചാൽ മാത്രം കേരളത്തിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനാകില്ല. പാർട്ടിക്കുള്ളിൽ ആർക്കെങ്കിലും മുഖ്യമന്ത്രി മോഹമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റെന്നും തനിക്ക് മുഖ്യമന്ത്രിയാകാൻ മോഹമില്ലെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേര്‍ത്തു. ഗാന്ധികുടുംബത്തെ അധിക്ഷേപിക്കാൻ ഫാക്ടറി നടത്തുകയാണ് ബിജെപിയെന്ന് കെ സി വേണുഗോപാൽ വിമര്‍ശിച്ചു. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യയെ സംരക്ഷിക്കുന്നത് സിപിഐ(എം) ആണെന്ന് വ്യക്തമാണ്. പെട്രോൾ പമ്പ് അനുവദിച്ചതിലെ ബിനാമി ഇടപാട് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.