4 March 2026, Wednesday

Related news

March 2, 2026
February 21, 2026
February 21, 2026
February 9, 2026
February 8, 2026
February 4, 2026
January 13, 2026
January 7, 2026
January 6, 2026
January 4, 2026

പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും വി ഡി സതീശൻ പണം സ്വരൂപിച്ചു; വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

Janayugom Webdesk
തിരുവനന്തപുരം
January 6, 2026 12:55 pm

പുനര്‍ജനി സ്‌പെഷ്യല്‍ അക്കൗണ്ട് വഴിയും മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ട് വഴിയും വി ഡി സതീശൻ പണം സ്വരൂപിച്ചുവെന്ന് വിജിലൻസ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. 2018 നവംബര്‍ 27 മുതല്‍ 2022 മാര്‍ച്ച് 8 വരെ പ്രത്യേക അക്കൗണ്ടില്‍ വിനിമയം നടത്തി. പുനര്‍ജനി പദ്ധതിക്കായി 1.27 കോടി രൂപ പിരിച്ചെടുത്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

വി ഡി സതീശന്‍ യുകെയിലേക്ക് പോകാൻ ടിക്കറ്റ് തരപ്പെടുത്തിയത് മണപ്പാട്ട് ഫൗണ്ടേഷന്‍ ആണെന്നും അന്വേഷണ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട് കൂടാതെ യുകെയില്‍ താമസ സൗകര്യം ഒരുക്കിയതും മണപ്പാട്ട് ഫൗണ്ടേഷനാണ്. മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റ് വഴിയാണ് യുകെയില്‍ നിന്നും പണം സ്വരൂപിച്ചത്. മിഡ് ലാന്‍ഡ് ഇന്റര്‍നാഷണല്‍ എയ്ഡ് ട്രസ്റ്റും മണപ്പാട്ട് ഫൗണ്ടേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.