23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024

വിഡി സതീശന്‍റെ വാക്ക് പാഴാകുന്നു; ബിജെപിയുടെ കെ റെയില്‍ പ്രതിഷേധ വേദി പങ്കിട്ട് ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍

Janayugom Webdesk
തിരുവനന്തപുരം
March 26, 2022 12:05 pm

കെ റെയില്‍ പദ്ധതിക്കെതിരെ കോഴിക്കോടും കൊല്ലത്തും നടന്ന വ്യത്യസ്ത ബിജെപി പരിപാടികളില്‍ പങ്കെടുത്ത് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍. കൊല്ലത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പങ്കെടുത്ത സെമിനാറില്‍ കെപിസിസി മുന്‍ സെക്രട്ടറി സൈമണ്‍ അലക്സ് ആണ് പങ്കെടുത്തത്.

കോഴിക്കോട് ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവന്‍ നയിച്ച ജാഥയില്‍ മുസ്‌ലിം ലീഗിന്റെ മുതിര്‍ന്ന നേതാവ് ടി.ടി. ഇസ്മയിലാണ് പങ്കെടുത്തത്.ജില്ലാ പ്രസിഡന്റ് പൊന്നാടയിണിച്ചാണ് വേദിയിലെത്തിയ ഇസ്മയിലിനെ സ്വീകരിച്ചത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുല്‍ കൃഷ്ണ, പ്രകാശ്ബാബു തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.

അതേസമയം കെ റെയില്‍ വിരുദ്ധ സമരത്തില്‍ ബി ജെ പിയുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ അത്തരം രീതികള്‍ അവംലബിച്ചാല്‍ അന്വേഷിക്കുമെന്നും സതീശന്‍ പറഞ്ഞിരുന്നു. ബി ജെ പിയുമായി യാതൊരു വിധത്തിലും ഒത്തുചേര്‍ന്ന് സമരം ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ബി ജെ പിയുമായി ചേര്‍ന്ന് സമരത്തില്‍ പങ്കെടുത്തതായി വ്യക്തമായാല്‍ അതിനെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

ബി ജെ പിയുമായി ചേര്‍ന്ന് സമരം ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നേരത്തെ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും യു ഡി എഫുമായി ചേര്‍ന്ന് സമരം നടത്തുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

യു ഡി എഫുമായും കോണ്‍ഗ്രസുമായും ഒരു സ്ഥലത്തും ബി ജെ പി വേദി പങ്കിടുന്നില്ലെന്നും കെ റെയില്‍ പദ്ധതി ഉപേക്ഷിക്കുന്നത് വരെ ജനങ്ങളുടെ സമരത്തിനൊപ്പം നില്‍ക്കുമെന്നും സുരേന്ദ്രനും പറഞ്ഞിരുന്നു.

Eng­lish Summary:VD Satheesan’s words are wast­ed; League and Con­gress lead­ers share BJP’s K Rail protest platform

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.