
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ അഴിമതി മറയ്ക്കാന്‍ വേടനെ കരുവാക്കുന്നുവെന്ന് സിപിഐ ദേശീയ കൗണ്‍സിലംഗവും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്‍റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.അഴിമതിക്കെതിരെ അവസാന വാക്കായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്ന എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അഴിമതിക്കാരുടെ കൂടാരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. നാണം കെട്ട അഴിമതിയുടെ നടത്തിപ്പുകാരായി ഇ ഡി യുടെ ഉന്നത ഉദ്യോഗസ്ഥരും ഇടനിലക്കാരും മാറുന്ന കാഴ്ച രാജ്യം കാണുന്നു. കോര്‍പ്പറേറ്റ് തമ്പുരാക്കന്മാര്‍ക്കു മുന്നില്‍ മുട്ട് കുത്തുന്ന കേന്ദ്രസര്‍ക്കാര്‍ പോറ്റിവളര്‍ത്തിയ വേട്ടനായ്ക്കളെപോലെയാണ് ഇ ഡി പലപ്പോഴും പെരുമാറിയിട്ടുള്ളത്.രാജ്യത്ത് ഭരണകൂടത്തിന്‍റെ ദളിതര്‍ക്കെതിരായ വേട്ട എല്ലാ സീമകളും ലംഘിച്ചിരിക്കെയാണ്.വേടനെന്ന ഗായകനെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഉറഞ്ഞു തുള്ളുകയാണ്.ദളിതര്‍ തങ്ങളുടെ തനതു കലകള്‍ മാത്രമെ ഉപയോഗിക്കാവു എന്നാണ് പറയുന്നത്.ഇതിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പുകള്‍ നമ്മള്‍ ഉയര്‍ത്തിയാലെ പറ്റുവെന്നും ചിറ്റയം ചൂണ്ടിക്കാട് ടി.കെ.എ തന്‍സീര്‍,എബ്രഹാം തോമസ്,സി.കെ ജോമോന്‍,ഷാലിമാ നവാസ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികള്‍ നിയന്ത്രിച്ചു.സംസ്ഥാന കൗണ്‍സിലംഗങ്ങളായ ഡി സജി,മുണ്ടപ്പള്ളി തോമസ്,റാന്നി എം.എല്‍.എ അഡ്വ. പ്രമോദ് നാരായണ്‍,ജില്ലാ എക്സിക്യൂട്ടീവംഗം എം.പി മണിയമ്മ,എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്,അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ,ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍,നവാസ്ഖാന്‍,പ്രകാശ് പി.സാം,അനില്‍ കേഴപ്ലാക്കല്‍,കെ.എസ് ശ്രീനിവാസന്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കമ്മറ്റിയില്‍ എം.ബി ബിജു,ഷിബു ലൂക്കോസ്(മിനിറ്റ്സ്),ഡോ.സാംമാത്യു,പ്രകാശ് പി.സാം(പ്രമേയം),നവാസ്ഖാന്‍,ശിവന്‍കുട്ടി നായര്‍,റോബി എബ്രഹാം(ക്രഡന്‍ഷ്യല്‍) എന്നിവര്‍ പ്രവര്‍ത്തിച്ചു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറിയായി കെ സതീഷിനെയും അസി. സെക്രട്ടറിയായി അനീഷ് ചുങ്കപ്പാറയേയും തിരഞ്ഞെടുത്തു.രണ്ടു ദിവസമായി ചുങ്കപ്പാറയില്‍ ചേര്‍ന്ന മണ്ഡലം പ്രതിനിധി സമ്മേളനം ഏക കണ്ഠമായിട്ടാണ് ഇരുവരേയും തെരഞ്ഞെടുത്തത്. പതിനെട്ടംഗ മണ്ഡലം കമ്മറ്റിയും രൂപീകരിച്ചു.കെ സതീഷ്,അനീഷ് ചുങ്കപ്പാറ,പ്രകാശ് പി.സാം,നവാസ്ഖാന്‍,പി.പി സോമന്‍,കെ.എ ശ്രീനിവാസന്‍,എം.ബി ബിജു,അനില്‍ കേഴപ്ലാക്കല്‍,ജെയിംസ് ജോണ്‍,ഷിബു ലൂക്കോസ്,റോബി എബ്രഹാം,എബ്രഹാം തോമസ്,പി.ടി മാത്യു,ഉഷാ ശ്രീകുമാര്‍,കെ.എ തന്‍സീര്‍,ശിവന്‍കുട്ടി നായര്‍,ഡോ.സാം മാത്യു,ഷാലിമാ നവാസ് എന്നിവരാണ് മണ്ഡലം കമ്മറ്റിയംഗങ്ങള്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.