23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം

Janayugom Webdesk
ശ്രീനഗര്‍
July 16, 2023 3:57 pm

കശ്മീരീൽ ജവാന്മാർ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 9 സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. സോൻമാരഗിലെ നീൽഗ്രാ ബാൽട്ടലിന് സമീപം സിന്ധ് നദിയിലേക്ക് വാഹനം മറിഞ്ഞാണ് അപകടം സംഭവിച്ചിരിക്കുന്നത്. പരുക്കേറ്റ ജവാന്മാരെ വൈദ്യസഹായത്തിനായി സമീപത്തെ ബാൽട്ടാൽ ബേസ് ആശുപത്രിയിലേക്ക് മാറ്റി.റിപ്പോർട്ടുകൾ പ്രകാരം ബാൽട്ടലിലേക്ക് പോകുകയായിരുന്ന സിആർപിഎഫ് വാഹനമാണ് റോഡിൽ നിന്ന് തെന്നിമാറി സിന്ധ് നദിയിലേക്ക് വീണത്. അപകട കാരണം സംബന്ധിച്ച് അന്വേഷണം നടന്നു വരികയാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതേസമയം, ജവാന്മാരുടെ പരിക്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.

eng­lish sum­ma­ry; Vehi­cle car­ry­ing Kash­miri jawans falls into riv­er and accident
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.