എസ്എൻഡിപി യോഗം തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശം റദ്ദാക്കി ഹൈക്കോടതി. 200 അംഗങ്ങൾക്ക് ഒരു പ്രതിനിധി എന്ന നിലയിലുള്ള വോട്ട് അവകാശമാണ് ഹൈക്കോടതി റദ്ദാക്കിയത്.
ഇതോടെ ഇനി മുഴുവൻ അംഗങ്ങൾക്കും വോട്ടു ചെയ്യാൻ അവസരം ഒരുങ്ങും. കമ്പനി നിയമ പ്രകാരമുള്ള ഇളവുകളും ഹൈക്കോടതി വിധിയിൽ റദ്ദാക്കിയിട്ടുണ്ട്.
1999ലെ ബൈലോ ഭേദഗതിയും റദ്ദാക്കിയിട്ടുണ്ട്. വിധിയെ വിദ്യാസാഗറും ബിജു രമേശും അനുകൂലിച്ചപ്പോൾ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചില്ല. വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു.
English Sumamry: Vellapally Nation suffers major setback; High court quashes representation in SNDP assembly polls
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.