22 December 2024, Sunday
KSFE Galaxy Chits Banner 2

വെള്ളിയാകുളം വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നു; 
പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കമായി

Janayugom Webdesk
ചേര്‍ത്തല
January 20, 2022 7:10 pm

ചേർത്തല: വെള്ളിയാകുളം വിനോദസഞ്ചാര കേന്ദ്രമാക്കി ഉയർത്തുന്നു. ഇതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ തുടങ്ങി. വിവിധ പദ്ധതികളിലായി മൂന്നുകോടിയോളം രൂപയാണ് കുളത്തിന്റെ നവീകരണത്തിനും അനുബന്ധ പദ്ധതികൾക്കുമായി വിനിയോഗിക്കുന്നത്. ഘട്ടം ഘട്ടമായി രണ്ടു വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കാനാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ കുളം ആഴം കൂട്ടി കല്ലുകെട്ടി സംരക്ഷിക്കും.

പ്രധാനമന്ത്രി കിസാൻ സംയോജന പദ്ധതി പ്രകാരമുള്ള 44 ലക്ഷമാണ് ഇതിനായി വിനിയോഗിക്കുന്നത്. 136 മീറ്റർ നീളവും 80 മീറ്റർ വീതിയുള്ള കുളം പൂർണമായി പ്രയോജനപെടുത്തിയാണ് നവീകരിക്കുന്നത്. ഇതിനൊപ്പം തന്നെ ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലായി അനുബന്ധ പ്രവർത്തനങ്ങൾ നടത്തും. പ്രഭാത സവാരിക്കടക്കം പ്രയോജനകരമാകുന്ന തരത്തിൽ കുളത്തിനുചുറ്റം ആകർഷകമായ നടപ്പാതയും ഓപ്പൺ ജിമ്മും ഒരുക്കുന്നുണ്ട്. ടൊയ്‌ലറ്റ് ബ്ലോക്കും ചായയും മറ്റു സൗകര്യങ്ങൾക്കുമായി ടേക്ക് എ ബ്രേക്ക്, വനികൾക്കും വ്യവസായത്തിനും ഫിറ്റ്നസ് സെന്ററുമുൾപെടുത്തി നങ്ങേലിപുര, കുട്ടികൾക്കു കളിയുപകരണങ്ങളടക്കമുള്ള പാർക്ക്, ഡിജിറ്റൽ ലൈബ്രറി തുടങ്ങിയവയാണ് സജ്ജമാക്കുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന തരത്തിൽ പ്രദേശം ഒരുക്കാനുള്ള പ്രവർത്തനങ്ങളാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്.

ഇതിനോട് ചേർന്നുതന്നെയുള്ള കൃഷിഭവൻ എം എൽ എയുടെ ആസ്ഥി വികസന പദ്ധതിയിൽ അരകോടിരൂപ മുടക്കി സ്മാർട്ട് കൃഷിഭവനും ആക്കുന്നുണ്ട്. കാർഷികോപകരണങ്ങളും പച്ചക്കറി വിത്തുകളും വളമടക്കം വിൽപനയ്ക്കായി സംവിധാനമൊരുക്കും. നവീകരിക്കുന്ന കുളത്തിൽ സ്വകാര്യ സംരംഭകരുടെ സഹകരണത്തിൽ പെഡൽബോട്ടുകളും ക്രമീകരിക്കാന്‍ പദ്ധതിയുണ്ട്.കുളം നവീകരണ പ്രവർത്തനങ്ങൾ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ അധ്യക്ഷനായി. പ്രവീൺ ജി പണിക്കർ, മാത്യുകൊല്ലേലി, അഗസ്റ്റിൻ, സി പി രാജൻ തുടങ്ങിയവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.