3 February 2025, Monday
KSFE Galaxy Chits Banner 2

വേമ്പനാട് കായൽ സംരക്ഷണ അതോറിട്ടി രൂപീകരിക്കണം: മത്സ്യത്തൊഴിലാളി ഫെഡറേഷൻ

Janayugom Webdesk
വൈപ്പിൻ
January 24, 2025 11:04 pm

വേമ്പനാട് കായൽ സംരക്ഷണ അതോറിട്ടി രൂപീകരിക്കണമെന്നും, ഉൾനാടൻ ജലാശയങ്ങളിൽ നിന്നും ചെളിയും മണലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും നീക്കം ചെയ്ത് ജലസംഭരണ ശേഷി വർധിപ്പിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മുനമ്പം നിവാസികൾക്ക് തങ്ങളുടെ ഭൂമിയിലുള്ള റവന്യു അവകാശം സംരക്ഷിക്കപ്പെടണമെന്നും പെരിയാർ മത്സ്യക്കുരുതിയുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കണമെന്നും 2016 വരെയുള്ള വായ്പകൾ എഴുതിത്തള്ളണം. കാലാവസ്ഥാ വ്യതിയാനം മൂലം മത്സ്യബന്ധനം നിരോധിക്കപ്പെടുന്ന നാളുകളിൽ ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും തൊഴിൽനഷ്ട വേതനം നൽകണം. കടൽ ഖനന തീരുമാനത്തിനെതിരെയും വേമ്പനാട്ട് കായല്‍ സംരക്ഷണത്തിനായും പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനിച്ചു.

കടൽ ഖനന തീരുമാനത്തിനെതിരെ മാർച്ച് ആറിന് തീരദേശ ജില്ലകളിൽ മത്സ്യത്തൊഴിലാളി ശൃംഖലയും വേമ്പനാട്ട് കായൽ എക്കലും ചെളിയും നീക്കം ചെയ്യുക, വീടുകളിൽ വെള്ളം കയറുന്നതിന് ശാശ്വത പരിഹാരം ഉണ്ടാക്കുക എന്നാവശ്യപ്പെട്ട് കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ബഹുജന സദസും സംഘടിപ്പിക്കും. എഐടിയുസി സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, ഫെഡറേഷൻ ദേശീയ ഭാരവാഹികളായ കുമ്പളം രാജപ്പൻ, എ കെ ജബ്ബാർ, സംസ്ഥാന ട്രഷറർ ഡി ബാബു എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ അരുൾദാസ് (തിരുവനന്തപുരം), അനിൽകുമാർ (കൊല്ലം), അഡ്വ. രാജേഷ് ചെങ്ങളം (കോട്ടയം), എ പി റോയ് — ബി ഷിബു (ആലപ്പുഴ), മുഹമ്മദ് അബ്ബാസ് — പി കെ ഷാജി (എറണാകുളം ), ഷിഹാബ് (തൃശൂർ), മുർഷിദ് വഹാബ് (മലപ്പുറം), എം വി ശെൽവരാജ് (കോഴിക്കോട്), മനോജ് പി വി, ഷാൻ പി വി (കണ്ണൂർ), എം എച്ച് ഹാരിസ് (കാസർകോട്) എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ടി രഘുവരൻ മറുപടി പറഞ്ഞു. പി ജെ കുശൻ നന്ദി രേഖപ്പെടുത്തി.

ടി ജെ ആഞ്ചലോസ് പ്രസിഡന്റ്, ടി രഘുവരൻ ജനറൽ സെക്രട്ടറി

 

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ­ഐടിയുസി) സംസ്ഥാന സ­മ്മേളനം സമാപിച്ചു. മൂന്ന് ദിവസമായി നടന്നു വന്ന സമ്മേളനം ടി ജെ ആഞ്ചലോസ് (പ്രസിഡന്റ്), സോളമൻ വെട്ടുകാട് (വര്‍ക്കിങ് പ്രസിഡന്റ്), ടി രഘുവരൻ (ജനറൽ സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 75 അംഗ വർക്കിങ്‌ കമ്മിറ്റിയെയും 170 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.