
ഉപരാഷ്ട്രപതി ജഗ്‍ദീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. രാജിക്കത്ത് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകാനും വൈദ്യോപദേശം പാലിക്കാനും, ഇന്ത്യൻ ഉപരാഷ്ട്രപതി സ്ഥാനം ഞാൻ ഇതിനാൽ രാജിവെക്കുന്നു- രാഷ്ട്രപതിക്ക് അയച്ച കത്തിൽ ധൻകർ പറയുന്നു. ഭരണകാലത്ത് കാത്തുസൂക്ഷിച്ച അചഞ്ചലമായ പിന്തുണയ്ക്കും രാഷ്ട്രപതിയോട് അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നും കത്തിൽ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.