6 December 2025, Saturday

1.02 ലക്ഷം രൂപ വില, ഒറ്റ ചാര്‍ജില്‍ നൂറ് കിലോമീറ്റര്‍ സഞ്ചരിക്കാം; വിഡയുടെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
November 16, 2025 7:10 pm

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിഡ ബ്രാന്‍ഡിന് കീഴില്‍ വിഡ വിഎക്‌സ്2 ഗോ 3.4 kWh വേരിയന്റ് പുറത്തിറക്കി. പുതിയ വേരിയന്റിലൂടെ തങ്ങളുടെ വിഡ ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണി വിപുലീകരിച്ചിരിക്കുകയാണ് ഹീറോ മോട്ടോകോര്‍പ്പ്. 1.02 ലക്ഷം രൂപയാണ് സ്‌കൂട്ടറിന്റെ വില (എക്‌സ്-ഷോറൂം, ഡല്‍ഹി). അതേസമയം ബാറ്ററി ആസ് എ സര്‍വീസ് സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വിഡ വിഎക്‌സ്2 ഗോയ്ക്കായി അവതരിപ്പിച്ചിട്ടുണ്ട്. ബാറ്ററിക്ക് വാടക നല്‍കുന്ന തരത്തിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ സ്വീകരിക്കുന്നവര്‍ക്ക് 60000 രൂപ മുതല്‍ ആരംഭിക്കുന്ന വിലയില്‍ സ്‌കൂട്ടര്‍ ലഭിക്കും.

ഒരു കിലോമീറ്ററിന് 0.90 രൂപ നിരക്കിലാണ് വാടക നല്‍കേണ്ടി വരിക.മണിക്കൂറില്‍ പരമാവധി 70 കിലോമീറ്റര്‍ വേഗത്തില്‍ വരെ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ മോഡല്‍ ഇക്കോ, റൈഡ് എന്നി രണ്ട് റൈഡിങ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഫ്‌ലാറ്റ് ഫ്‌ലോര്‍ബോര്‍ഡ്, ഇന്ത്യന്‍ റോഡുകള്‍ക്കായി ട്യൂണ്‍ ചെയ്ത സസ്പെന്‍ഷന്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. വിഡ വിഎക്‌സ്2 നിരയില്‍ VX2 Go 2.2 kWh, VX2 Go 3.4 kWh, VX2 Plus എന്നി വേരിയന്റുകള്‍ക്ക് പുറമേയാണ് പുതിയ മോഡല്‍ കൂടി കമ്പനി അവതരിപ്പിച്ചത്. ഈ മാസം മുതല്‍ വിഡ ഡീലര്‍ഷിപ്പുകളില്‍ ഡെലിവറികള്‍ ആരംഭിക്കും.

പുതിയ വേരിയന്റില്‍ 3.4kWh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 100 കിലോമീറ്റര്‍ ദൂരമാണ് വിഎക്‌സ്2 ഗോ 3.4 kWh വാഗ്ദാനം ചെയ്യുന്നത്. നീക്കം ചെയ്യാന്‍ കഴിയുന്ന ഡ്യുവല്‍ റിമൂവബിള്‍ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.ഇത് ഉപയോക്താക്കള്‍ക്ക് ബാറ്ററികള്‍ പുറത്തെടുത്ത് വീട്ടിലോ ഓഫീസിലോ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു. 6kW പീക്ക് പവറും 26Nm ടോര്‍ക്കും ഉള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ കരുത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.