23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 10, 2024
November 22, 2024
October 31, 2024
October 10, 2024
October 10, 2024
October 9, 2024
August 8, 2024
May 31, 2024
February 28, 2024
January 16, 2024

കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് രണ്ട് ഫീല്‍ഡ് അസിസ്റ്റന്‍ഡുമാര്‍ വിജിലന്‍സ് പിടിയിലായി

Janayugom Webdesk
പാലക്കാട്
January 6, 2022 3:56 pm

കൈക്കൂലി വാങ്ങുന്നതിനിടെ പാലക്കാട് രണ്ട് ഫീല്‍ഡ് അസിസ്റ്റന്‍ഡുമാര്‍ പിടിയിലായി. പാലക്കാട് കോങ്ങോട് വില്ലേജ് ഓഫീസില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്. കൈക്കൂലി നല്‍കുന്നതിനിടെയാണ് ഉദ്യോഗസ്ഥര്‍ പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു. മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത് . കൈക്കൂലിത്തുകയായ അമ്പതിനായിരം രൂപയും കണ്ടെത്തി.

ചല്ലിക്കൽ സ്വദേശി കുമാരന്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. പട്ടയത്തിന് അപേക്ഷ നൽകിയപ്പോൾ 1 ലക്ഷം വേണം എന്നായിരുന്നു ഇവരുടെ ആവശ്യം. വില പേശി 50,000 ആക്കി. അതില്‍ 5,000 രൂപ ഇന്നലെ കൊടുത്തു.

പിന്നീടാണ് പരാതിയുമായി കുമാരൻ വിജിലൻസിനെ സമീപിച്ചത്.

Eng­lish Sum­ma­ry: Vig­i­lance arrest­ed two field assis­tants in Palakkad while bribing

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.