കോട്ടയത്ത് മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥന്റെ ഫ്ലാറ്റില്‍ നിന്ന് 16 ലക്ഷം രൂപ വിജിലന്‍സ് പിടികൂടി. ആലുവയിലെ ഫ്ലാറ്റില്‍ നിന്നാണ് പിടിച്ചെടുത്തത്. ജില്ലാ ഓഫീസര്‍ എ എം ഹാരിസാണ് പിടിയിലായത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് നിക്ഷേപം വിജിലന്‍സ് കണ്ടെത്തിയത്. ഇയാളുടെ ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം വിലവരുന്നതാണ്. ടയർ അനുബന്ധ സ്ഥാപനത്തിന് സർട്ടിഫിക്കറ്റ് നൽകുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഇയാൾ അറസ്റ്റിലായത്. 25000 രൂപ പിടിച്ചെടുത്തിരുന്നു. തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും പന്തളത്ത് 33 സെൻ്റ സ്ഥലവുമുണ്ട് ഇയാള്‍ക്ക്. വിജിലൻസ് ഡിവൈഎസ്പിമാരായ ഹായ് കെ എ വിദ്യാധരൻ ( കോട്ടയം യൂണിറ്റ്), എ കെ വിശ്വനാഥൻ ( റേഞ്ച് )എന്നിവിരുടെ നേതൃത്വത്തിലായിരുന്ന് റെയ്ഡും അറസ്റ്റും.
ENGLISH SUMMARY:Vigilance found Rs 16 lakh from the flat of a pollution board official
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.