ഒമിക്രോണ്‍ വകഭേദത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദേശം. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിദഗ്ധ സമിതി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കേന്ദ്ര മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പും പ്രത്യേക യോഗം ചേരും.
കോറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോണിനെതിരെ കേരളത്തിലും അതീവ ജാഗ്രത പാലിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ഇന്ന് ചേരുന്ന വിദഗ്ധ സമിതി യോഗം നിലവിലെ സ്ഥിതി വിലയിരുത്തും.കേന്ദ്ര മാര്‍ഗ നിര്‍ദേശങ്ങുടെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥ തല യോഗവും ചേരും.
വാക്‌സിനേഷന്‍ വേഗത്തിലാക്കാനുള്ള നടപടികള്‍ക്കും യോഗം രൂപം നല്‍കും.അതിനിടെ വിദേശത്ത് നിന്ന്
എത്തുന്നവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി . വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത 12 രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഈ രാജ്യങ്ങളുമായി യാത്രാ ചരിത്രമുള്ളവര്‍ക്കുമാണ് പരിശോധന. ഇവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുമായി സമ്പര്‍ക്കം വന്ന വരെയും നിരീക്ഷിക്കും.
English summary; Vigilance in Kerala too in case of Omicron
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.