വാളയാർ ആർടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിക്ക് ശുപാർശ ചെയ്തു.
ഇതിനുപുറമെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും കൈപ്പറ്റിയിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പണം കൂടാതെ അതിര്‍ത്തി കടന്നെത്തുന്ന പച്ചക്കറി, പഴങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങാറുണ്ടെന്നാണ് വിജിലന്‍സിന്റെ വിശദീകരണം.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനോയ്, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജോര്‍ജ്, പ്രവീണ്‍, അനീഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇന്നലെ രാത്രി എട്ടോടെയാണ് ആർടിഒ ചെക്ക് പോസ്റ്റിൽ അഞ്ച് ഉദ്യോഗസ്ഥർ ഡ്യൂട്ടി മാറി കയറിയത്. ഇന്ന് പുലർച്ചെ രണ്ടോടെയാണ് വിജിലൻസ് സംഘം വേഷം മാറി പരിശോധനയ്ക്കെത്തിയത്.
രാത്രി എട്ട് മുതൽ പുലർച്ചെ രണ്ട് വരെയുള്ള സമയത്തിനുള്ളിലാണ് 67,000 രൂപ കൈക്കൂലിയായി ഉദ്യോഗസ്ഥർ വാങ്ങിയതെന്ന് വിജിലൻസ് സംഘം അറിയിച്ചു. ഇന്നലെ രാവിലെ പത്ത് മുതൽ രാത്രി 12 വരെ സർക്കാരിന് റവന്യൂ വരുമാനമായി ലഭിച്ചത് 69,350 രൂപ മാത്രമാണ്. വിജിലൻസ് സംഘം മിന്നൽ പരിശോധനയ്ക്ക് എത്തിയതിന് പിന്നാലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് ഇവിടെ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയിരുന്നു. മറ്റൊരു ഉദ്യോഗസ്ഥൻ അടുത്തുള്ള ആശുപത്രിയിലും അഭയം തേടി. ഇവരെ വിജിലൻസ് പിന്തുടർന്ന് പിടികൂടി. ഉദ്യോഗസ്ഥർ ശേഖരിക്കുന്ന പണം ഓഫീസിൽ നിന്ന് പുറത്തു കടത്താൻ ഏജന്റുമാരുണ്ട്. ഇത്തരത്തിൽ ഏജന്റിന് കൈമാറിയ പണമാണ് വിജിലൻസ് പിടിച്ചെടുത്തത്.
English Summary: Vigilance raid in Valayar
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.