ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന്റെ പി എ വൈഭവ് കുമാറിനെ ഡല്‍ഹി ഡയറക്ടറേറ്റ് ഓഫ് വിജിലന്‍സ് പുറത്താക്കി. മദ്യനയ അഴിമതി കേസില്‍ ഇഡി ചോദ്യം ചെയ്തതിനെ പിന്നാലെയാണ് നടപടി.
സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയതായി പുറത്താക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നു. വിജിലന്‍സ് സ്പെഷ്യല്‍ സെക്രട്ടറി വൈവിവൈജെ രാജശേഖരാണ് 2007ലെ കുമാറിനെതിരെയുള്ള കേസിന്റെ പശ്ചാതലത്തില്‍ ഉത്തരവ് ഇറക്കിയത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹേഷ് പാല് എന്ന വ്യക്തിയെ കുമാര്‍ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ തടസം നില്‍ക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ഉത്തരവില്‍ പറയുന്നു.
English Summary:
Vigilance sacked Arvind Kejriwal’s secretary Vaibhav Kumar
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.