
തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് വീണ്ടും സംസ്ഥാന പര്യടനത്തിനൊരുങ്ങുന്നതിനിടെ സേലത്ത് പൊതുയോഗം നടത്താനുള്ള നീക്കത്തിന് തിരിച്ചടി. അടുത്ത മാസം യോഗം നടത്താൻ അനുമതി തേടിയെങ്കിലും കാർത്തിക ദീപവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നിഷേധിച്ചു. ഡിസംബർ നാലിന് സേലത്തുവെച്ച് ആദ്യ പൊതുയോഗം നടത്താനായിരുന്നു ടി വി കെയുടെ തീരുമാനം.
കഴിഞ്ഞ സെപ്തംബർ 27ന് കരൂരിലെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായതിനെ തുടർന്നാണ് വിജയ്ക്ക് സംസ്ഥാനപര്യടനം നിർത്തിവയ്‌ക്കേണ്ടി വന്നത്. ഈ ദുരന്തത്തിന് ശേഷം രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് പൊതുമാനദണ്ഡം ഉണ്ടാക്കണമെന്ന് മദ്രാസ് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിയമപരമായ പൊതുമാനദണ്ഡം സംബന്ധിച്ച കേസ് നാളെ (വ്യാഴാഴ്ച) കോടതി പരിഗണിക്കാനിരിക്കെയാണ് ടി വി കെ പ്രവർത്തകർ സേലത്ത് പൊതുയോഗം നടത്താൻ അനുമതി തേടി പൊലീസിനെ സമീപിച്ചത്. നിലവിൽ, ആഴ്ചയിൽ നാല് യോഗങ്ങൾ വീതം നടത്തി സംസ്ഥാനത്ത് വീണ്ടും സജീവമാകാനാണ് ടി വി കെയുടെ തീരുമാനം. മറ്റൊരു തീയതി കാണിച്ച് പാർട്ടി വീണ്ടും പൊലീസിനെ സമീപിച്ചേക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.