24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 11, 2024
October 31, 2024
October 14, 2024
October 12, 2024
October 10, 2024
October 8, 2024
October 1, 2024
September 29, 2024
September 23, 2024
September 20, 2024

ചായക്കടയിലെ വരുമാനംകൊണ്ട് ലോകംചുറ്റിയ വിജയൻ അന്തരിച്ചു

Janayugom Webdesk
കൊച്ചി
November 19, 2021 12:57 pm

ചായക്കട നടത്തിയ വരുമാനം കൊണ്ട് ഭാര്യയുമൊത്ത് ലോകം ചുറ്റിയ ബാലാജി (വിജയൻ-76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കടവന്ത്രയിലെ വസതിയില്‍വച്ചായിരുന്നു അന്ത്യം. ബാലാജി കഫേ എന്നാണ് കടയുടെ പേര്. റഷ്യൻ യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ശേഷം വിശ്രമത്തിലായിരുന്നു. അടുത്തതായി ജപ്പാനില്‍ പോകണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം.
16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം വിജയൻ 26 രാജ്യങ്ങളാണ് സന്ദർശിച്ചത്. 2007ലായിരുന്നു ആദ്യവിദേശയാത്ര. ഫറവോകളുടെ നാടായ ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. ഹോട്ടലിൽ നിന്നുള്ള വരുമാനവും ചിട്ടി പിടിച്ചു കിട്ടിയ പണവും  കെഎസ്എഫ്ഇയിൽ നിന്നെടുത്ത വായ്പകളുമായാണ് ലോകസഞ്ചാരം നടത്തിയിരുന്നത്. തിരിച്ചു വന്ന് കട നടത്തി വായ്പ്പകൾ തിരിച്ചടച്ചത്തിനു ശേഷം  അടുത്ത യാത്രക്കുള്ള ഒരുക്കങ്ങൾ ആയിരിക്കും. കടയിലെ ജോലികളെല്ലാംതന്നെ ഇരുവരും ഒരുമിച്ചാണ് ചെയ്തുകൊണ്ടിരുന്നത്.

സന്ദർശിച്ച സ്ഥലങ്ങളിൽ ഏറ്റവും ആകർഷിച്ചവ ഏതെന്നു ചോദിച്ചാൽ, മോഹനയും വിജയനും ഒരുമിച്ചു പറയും സിംഗപ്പൂരും സ്വിറ്റസർലണ്ടും ന്യൂയോർക്കുമാണ് മനസുകവർന്നതെന്ന്. ചെറിയ ചായക്കടയുടെ ചുമരിൽ പതിപ്പിച്ച ലോകഭൂപടത്തിൽ തൊട്ടുകൊണ്ടു ബ്രസീലിന്റെയും ചിലിയുടെയും സ്ഥാനം കാണിച്ചുതരും. തങ്ങൾക്കു ഇനിയും പോകാനുള്ള രാജ്യങ്ങൾ സ്വീഡനും ഡെന്മാർക്കും നോർവെയും ഹോളണ്ടും ഗ്രീൻലാൻഡുമാണെന്ന സ്വപ്നം പങ്കിടും.
ശ്രീ ബാലാജി കോഫി ഹൗസിന്റെ ചുവരുകൾ നിറയെ വിജയനും മോഹനയും സന്ദർശിച്ച രാജ്യങ്ങളുടെ ചിത്രങ്ങളാണ്. ഓരോ രാജ്യത്തെയും കാഴ്ചകൾ കണ്ടു മതിമറന്നു നിൽക്കുന്ന ഇരുവരുടെയും ചിത്രങ്ങൾ കാണുന്നവരിൽ വിസ്മയത്തോടൊപ്പം പ്രചോദനവുമാണ്.
Eng­lish sum­ma­ry: Vijayan, who trav­eled the world with tea shop income, has passed away
you may also like this video ;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.