3 March 2026, Tuesday

Related news

February 26, 2026
February 26, 2026
February 26, 2026
February 23, 2026
February 13, 2026
February 12, 2026
February 12, 2026
February 10, 2026
February 10, 2026
February 6, 2026

വ്യോമ സുരക്ഷാ ലംഘനം; രണ്ട് വര്‍ഷത്തിനിടെ 352 നോട്ടീസ് നല്‍കി

Janayugom Webdesk
ന്യൂഡല്‍ഹി
February 10, 2026 9:55 pm

വ്യോമയാന നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതില്‍ വിമാനക്കമ്പനികൾക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചതായി കേന്ദ്ര സർക്കാർ. കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യത്തെ വിവിധ വിമാനക്കമ്പനികൾക്കായി 352 കാരണം കാണിക്കൽ നോട്ടീസുകൾ നൽകിയതായി സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മോഹോൾ രാജ്യസഭയെ അറിയിച്ചു. സുരക്ഷാ വീഴ്ചകൾ, പൈലറ്റുമാരുടെ ജോലി സമയ ക്രമീകരണം, യാത്രക്കാരുടെ അവകാശ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് നടപടി. 2024 ജനുവരി ഒന്നു മുതൽ 2025 ഡിസംബർ 31 വരെയുള്ള കാലയളവിലെ വിവരങ്ങളാണിത്. ഏറ്റവും കൂടുതൽ നോട്ടീസുകൾ ലഭിച്ചത് ഇൻഡിഗോയ്ക്കാണ് (98). എയർ ഇന്ത്യ (84 ), എയർ ഇന്ത്യ എക്സ്പ്രസ് (65) എന്നിവയാണ് തൊട്ടുപിന്നിലുള്ളത്. ആകെ ലഭിച്ച 352 നോട്ടീസുകളിൽ 139 എണ്ണത്തിൽ പിഴ ശിക്ഷ നല്‍കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.