22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

മണിപ്പൂരിൽ വീണ്ടും അക്രമം; ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരിക്ക്

Janayugom Webdesk
ഇംഫാല്‍
September 21, 2023 8:12 pm

സംസ്ഥാന തലസ്ഥാനമായ ഇംഫാൽ ഉൾപ്പെടെ മണിപ്പൂർ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടിയതിനെ തുടർന്ന് വീണ്ടും അക്രമം രൂക്ഷമായി. ബാറ്റണുകളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പറയുന്നു.
സെപ്തംബർ 16 ന് സുരക്ഷാ സേനയുടെ യൂണിഫോമിൽ അത്യാധുനിക ആയുധങ്ങളുമായി പിടികൂടിയ അഞ്ച് പേരെ അറസ്റ്റ് ചെയ്തത് മുതൽ മണിപ്പൂരില്‍ സ്ഥിതിഗതികൾ വീണ്ടും വഷളാവുകയാണ്.

ഇത് താഴ്‌വരയിൽ വ്യാപകമായ പ്രതിഷേധങ്ങൾക്കിടയാക്കി. കസ്റ്റഡിയിലെടുത്തവരെ നിരുപാധികം വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട്, ചൊവ്വാഴ്ച മുതൽ താഴ്‌വരയിൽ 48 മണിക്കൂർ ലോക്ക്ഡൗൺ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ചയായിരുന്നു അനൗദ്യോഗിക സമരം.

ഇന്ന് ഉച്ചയോടെ, തടവുകാരെ നിരുപാധികം വിട്ടയക്കണമെന്നും ഇല്ലെങ്കില്‍ തങ്ങളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അഞ്ച് താഴ്‌വര ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലേക്ക് സ്ത്രീകള്‍ മാർച്ച് നടത്തി. 

പലയിടത്തും രോഷാകുലരായ പ്രതിഷേധക്കാർ പൊലീസും മറ്റ് സുരക്ഷാ ഉദ്യോഗസ്ഥരുമായും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്.

അസ്ഥിരമായ സാഹചര്യം കണക്കിലെടുത്ത്, സംസ്ഥാന ഭരണകൂടം കർഫ്യൂ ഇളവ് ഉത്തരവുകൾ പിൻവലിക്കുകയും വലിയ സമ്മേളനങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവുകൾ വീണ്ടും ഏർപ്പെടുത്തുകയും ചെയ്തു.

മെയ് ആദ്യം മുതൽ മണിപ്പൂർ വംശീയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ്. വിവിധ സംഘര്‍ഷങ്ങളില്‍ 150 ലധികം ആളുകൾ മരിച്ചു.

Eng­lish Sum­ma­ry: Vio­lence again in Manipur; Sev­er­al peo­ple were injured in the encounter

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.