23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 4, 2024
November 25, 2024
October 16, 2024
August 13, 2024
August 1, 2024
July 31, 2024
June 11, 2024
May 28, 2024
May 9, 2024
March 29, 2024

മുഖ്യമന്ത്രിക്കുനേരെ അക്രമം: അറസ്റ്റിലായയാൾ പീഡനക്കേസിലും പ്രതി

Janayugom Webdesk
തിരുവനന്തപുരം
July 30, 2022 12:05 pm

മുഖ്യമന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് സോണി ജോര്‍ജ് പനന്താനം പീഡനക്കേസിലും പ്രതി. കാക്കനാട് ഗവ. പ്രസിലെ ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അക്രമിക്കാന്‍ ശ്രമിച്ചത്. പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് സ്വര്‍ണാഭരണവും തട്ടിയെടുത്ത കേസില്‍ പെണ്‍കുട്ടിയുടെ കാമുകന്‍ അല്‍നാഫിക്കൊപ്പം സോണി ജോര്‍ജിനെയും പിടികൂടിയത്. നഗരൂര്‍ പൊലീസാണ് ഒന്നരവര്‍ഷം മുന്‍പ് പ്രതിയെ പിടികൂടിയത്. 

പെൺകുട്ടിയിൽനിന്ന്‌ തട്ടിയെടുത്ത സ്വർണവുമായി എത്തിയ യുവാവിന്‌ എറണാകുളത്ത്‌ സഹായം നൽകിയിരുന്നു. സ്വർണം പണയം വയ്‌‌ക്കാൻ സഹായിച്ചതും വാടകവീട് എടുത്തുനൽകി സംരക്ഷിച്ചതും സോണി ജോർജ് ആണെന്ന് കണ്ടെത്തിയതിന് തുടര്‍ന്നാണ് അറസ്റ്റ്. തലസ്ഥാനത്ത്‌ പൊലീസ് വാഹനത്തിന്റെ ഗ്ലാസ് അടിച്ചുപൊളിച്ച കേസിലും പ്രതിയാണ് സോണി. 

Eng­lish Summary:Violence against the Chief Min­is­ter: The arrest­ed per­son is also accused in the harass­ment case
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.