2 January 2026, Friday

സിക്കിമില്‍ ജെഎസി റാലിക്കിടെ അക്രമം; നിരോധനാജ്ഞ

Janayugom Webdesk
ഗാങ്ടോക്ക്
April 9, 2023 10:29 pm

സിക്കിമില്‍ ജോയിന്റ് ആക്ഷൻ കമ്മിറ്റി(ജെഎസി)യുടെ റാലിക്കിടെ അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് സിങ്താമിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ജോയിന്റ് ആക്ഷൻ കമ്മിറ്റി ജനറൽ സെക്രട്ടറി കേശവ് സപ്‌കോട്ടയ്ക്ക് അജ്ഞാതരുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
ശനിയാഴ്ച സപ്‌കോട്ടയിൽ ആക്രമണം നടത്തിയത് സിക്കിം സർക്കാരാണെന്ന് ജെഎസി വൈസ് പ്രസിഡന്റ് പസാങ് ഷെർപ്പ ആരോപിച്ചിരുന്നു. “ഇന്ന് ഞങ്ങൾ സമ്മേളനത്തിൽ നേരിട്ട ആക്രമണം, സർക്കാരോ അധികാരത്തിലുള്ള പാർട്ടിയോ ജെഎസിക്കെതിരെ ആസൂത്രണം ചെയ്തതാണ്. അവർ ഞങ്ങളുടെ അംഗങ്ങളെ കൊല്ലാനും സാധ്യതയുണ്ട്’- ഷെർപ്പ പറഞ്ഞു. ‘ഇത് സിക്കിമിലെ നിയമരാഹിത്യത്തിന്റെ ഉദാഹരണമാണ്. ക്രമസമാധാനം ഭരണകൂടത്തിനൊപ്പമോ പൊലീസിലോ അല്ല, ഗുണ്ടകളുടെ പക്കലാണ്’- അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അക്രമവുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് സൂപ്രണ്ട് ടെൻസിങ് ലോഡൻ ലെപ്ച പറഞ്ഞു.

1975 ഏപ്രിൽ 26ന് മുമ്പ് സിക്കിമിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാർ എന്ന ജനുവരിയിലെ സുപ്രീം കോടതി വിധിക്കെതിരെയാണ് ജോയിന്റ് ആക്ഷൻ കമ്മിറ്റി പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. ആദായനികുതി നിയമത്തിലെ സെക്ഷൻ 10 (26എഎഎ) പ്രകാരം “സിക്കിമീസ്” എന്നതിന്റെ നിർവചനത്തെ ചോദ്യം ചെയ്ത് സിക്കിമിലെ ഓൾഡ് സെറ്റിലേഴ്സ് അസോസിയേഷൻ നൽകിയ റിട്ട് ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ഒഴിവാക്കൽ വിവേചനപരവും ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള മൗലികാവകാശത്തിന് വിരുദ്ധവുമാണെന്ന് അസോസിയേഷൻ വാദിച്ചു. നികുതി ഇളവിന്റെ ആനുകൂല്യം സിക്കിമിൽ താമസിക്കുന്ന എല്ലാ ഇന്ത്യൻ പൗരന്മാർക്കും നൽകണമെന്ന് കോടതി വ്യക്തമാക്കി.

Eng­lish Sum­ma­ry: Vio­lence dur­ing JAC ral­ly in Sikkim; injunction

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 2, 2026
January 2, 2026
January 2, 2026
January 1, 2026
January 1, 2026
January 1, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.