രാമനവമി,ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയുണ്ടായ വര്‍ഗീയ കലാപങ്ങളില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി ചൊവ്വാഴ്ച തള്ളി.അഭിഭാഷകനായ വിശാല്‍ തിവാരി സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസുമാരായ എല്‍ നാഗേശ്വര റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.
അനുവദിക്കാന്‍ കഴിയാത്ത ആവശ്യങ്ങളുമായി സമീപിക്കരുതെന്ന് കോടതി അറിയിച്രാമനവമി സമയത്ത് രാജസ്ഥാന്‍, ഡല്‍ഹി, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ നടന്ന സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന് തിവാരി തന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുകയായിരുന്നു.
മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ‘ബുള്‍ഡോസര്‍ ജസ്റ്റിസിന്റെ’ ഏകപക്ഷീയമായ നടപടിയെക്കുറിച്ച് അന്വേഷിക്കാന്‍ സമാനമായ ഒരു കമ്മിറ്റി രൂപീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും പൊതുതാല്‍പര്യ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇത്തരം നടപടികള്‍ തികച്ചും വിവേചനപരവും ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടെയും സങ്കല്‍പ്പത്തിന് ചേരാത്തതുമാണെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.
English Summary:Violence during Ramanavami and Hanuman Jayanti celebrations: Supreme Court dismisses judicial inquiry
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.