20 January 2026, Tuesday

Related news

January 15, 2026
December 29, 2025
October 16, 2025
July 29, 2025
July 22, 2025
July 6, 2025
July 5, 2025
July 2, 2025
June 30, 2025
June 28, 2025

വിപഞ്ചികയുടെ മൃതദേഹം ഇന്ന്​ വൈകിട്ട്​ നാട്ടിലേക്ക് കൊണ്ടു പോകും

Janayugom Webdesk
ഷാർജ
July 22, 2025 7:08 pm

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട്​ യുഎഇ സമയം 5.45നുള്ള എയർ ഇന്ത്യ എക്സ്​പ്രസ്​ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു. പോസ്റ്റ്​മോർട്ടം ഉൾപ്പെടെ എല്ലാ നടപടികളും പൂർത്തിയായി​. ഷാർജയിലെ ഫോറൻസിക് ലാബിൽ ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ്​​ എംബാമിങ്​ നടപടികൾ പൂർത്തീകരിച്ചത്.

ഭർത്താവ്​ നിതീഷും വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും എംബാമിങ്​ കേന്ദ്രത്തിൽ എത്തിയിരുന്നു​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുന്നതിനുള്ള നിയമനപടികൾ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കൾ നേരത്തെ കോടതിയെ സമീപിച്ചിരുന്നു. ഇവിടെ നിന്ന്​ ലഭിച്ച രേഖകൾ രേഖകൾ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറുകയും ചെയ്തു.

വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം നേരത്തെ ദുബൈയിലെ ജബൽ അലി ശ്മശാനത്തിൽ ഹിന്ദു മതാചാരപ്രകാരം സംസ്കരിച്ചിരുന്നു. ഈ മാസം എട്ടിനാണ്​ വിപഞ്ചിക​യും മകളും ഫ്ലാറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്​. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്​മഹത്യ ചെയ്യുകയായിരുന്നു. ഭർതൃ പീഡനമാണ്​ മരണ കാരണമെന്നാണ്​ ബന്ധുക്കളുടെ ആരോപണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.