എഐഎസ്എഫ് പ്രസിഡന്റായി വിരാജ് ദേവാംഗി (മഹാരാഷ്ട്ര) നെ തെരഞ്ഞെടുത്തു. നിലവിലുള്ള പ്രസിഡന്റ് വിക്കി മഹേശരി കോളജ് അധ്യാപകനായി അധ്യാപക — തൊഴിലാളി സംഘടനാ രംഗത്തേക്ക് മാറിയതിനെ തുടര്‍ന്ന് തിരുപ്പതിയില്‍ നടന്ന ദേശീയ കൗണ്‍സില്‍ യോഗമാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂലൈ നാലിന് ദേശവ്യാപക പ്രതിഷേധം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു.
വിക്കി മഹേശരി അധ്യക്ഷനായി. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകഷ്ണ, ജി ഈശ്വരയ്യ, സംഘമിത്ര ജെന, ശിവറെഡ്ഡി തുടങ്ങിയര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ദിനേഷ് ശ്രീരംഗരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി കബീര്‍, രാഹുല്‍രാജ്, എ അബിന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
English Summary: Viraj Devang AISF President
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.