13 December 2025, Saturday

Related news

November 25, 2025
November 15, 2025
November 15, 2025
October 4, 2025
July 7, 2025
June 12, 2025
June 10, 2025
April 12, 2025
April 10, 2025
March 23, 2025

വനിതാ കോണ്‍സ്റ്റബിളിനെക്കൊണ്ട് മസാജ് ചെയ്യിച്ചു; എസ്എച്ച്ഒയ്ക്കെതിരെ നടപടി

Janayugom Webdesk
ആഗ്ര
February 8, 2023 4:58 pm

പൊലീസ് സ്റ്റേഷനില്‍ വച്ച് കോണ്‍സ്റ്റബിളിനേക്കൊണ്ട് മസാജ് ചെയ്യിക്കുന്ന എസ്എച്ച്ഒയുടെ ദൃശ്യങ്ങല്‍ പുറത്ത്. ആഗ്രയിലെ കാസാഗഞ്ചിലെ പൊലീസ് സ്റ്റേഷനിലെ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് യൂണിഫോമിലുള്ള കോണ്‍സ്റ്റബിളിനെ കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്. സംഭവം വിവാദമായതോടെ എസ്എച്ച്ഒയ്ക്കെതിരെ നടപടി എടുത്തു.

വനിതാ കോണ്‍സ്റ്റബിള്‍ ചുമലുകളില്‍ മസാജ് ചെയ്ത് നല്‍കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നത്. ഡ്യൂട്ടി സമയത്തായിരുന്നു ജൂനിയര്‍ ഉദ്യോഗസ്ഥയെക്കൊണ്ട് മസാജ് ചെയ്യിപ്പിച്ചത്.

സംഭവത്തില്‍ എസ്എച്ച്ഒ മുനീത സിങ്ങിനെതിരെ വകുപ്പു തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സിസിടിവി ഫൂട്ടേജ് പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പുറത്ത് വന്ന വീഡിയോ പഴയതാണ് എന്നതാണ് പ്രാഥമിക വിലയിരുത്തല്‍. ചൂട് കാലത്ത് ധരിക്കുന്ന രീതിയിലുള്ളതാണ് സ്റ്റേഷനിലെ ജീവനക്കാരുടെ വസ്ത്ര ധാരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി എശ്പി സൌരഭ് ദീക്ഷിത് വിശദമാക്കി.

Eng­lish Sum­ma­ry: Viral video shows Agra woman beat­ing ex-ser­vice­man work­ing as guard, police begins probe
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.