
പ്രശസ്ത ഹിന്ദി നിരൂപകനും പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്‍ (പിഡബ്ല്യുഎ) നേതാവും എഐഎസ്എഫ് പ്രവര്‍ത്തകനുമായിരുന്ന വീരേന്ദ്ര യാദവ് (76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ലഖ്‌നൗവിൽ പ്രാഥമിക വിദ്യാഭ്യാസം നേടി. സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കെ എഐഎസ്എഫില്‍ ചേര്‍ന്ന അദ്ദേഹം ബിരുദ, ബിരുദാനന്തര പഠനം നടത്തിയ ലഖ്‌നൗ സർവകലാശാലയിൽ സംഘടനയുടെ സജീവ പ്രവര്‍ത്തകനായി. പഠനത്തിനുശേഷം മാധ്യമരംഗത്തേക്ക് കടന്ന വീരേന്ദ്ര യാദവ് ഇടതുപക്ഷ ബൗദ്ധിക, സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ദീര്‍ഘകാലം പിഡബ്ല്യുഎ ഉത്തർപ്രദേശ് സംസ്ഥാന സെക്രട്ടറിയായും പ്രയോഗൻ മാസികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. ജോൺ ഹെർസിയുടെ “ഹിരോഷിമ” എന്ന പുസ്തകം ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തു. ഹിന്ദിക്ക് പുറമേ ഇംഗ്ലീഷ്, ഉറുദു ഭാഷകളിലേക്കും വിവര്‍ത്തനങ്ങള്‍ നടത്തി. നിരവധി വിമര്‍ശനങ്ങളും രാഷ്ട്രീയ ലേഖനങ്ങളും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിമർശന മേഖലയ്ക്കുള്ള സംഭാവനയ്ക്ക് ദേവിശങ്കർ അവസ്തി അവാർഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും ലഭിച്ചു.
വീരേന്ദ്ര യാദവിന്റെ നിര്യാണത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അനുശോചനം രേഖപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.