18 February 2026, Wednesday

Related news

February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 17, 2026
February 16, 2026

വെർച്വൽ അറസ്റ്റ് തട്ടിപ്പ്; കൊച്ചിയിൽ 58 കാരിയ്ക്ക് നഷ്ടമായത് 2.8 കോടി രൂപ

Janayugom Webdesk
കൊച്ചി
September 6, 2025 9:17 am

‘വെര്‍ച്വല്‍ അറസ്റ്റി‘ന്റെ പേരില്‍ വീട്ടമ്മയിൽ നിന്നും തട്ടിയെടുത്തത് രണ്ട് കോടി 80 ലക്ഷം രൂപ . മട്ടാഞ്ചേരി സ്വദേശിനി ഉഷാകുമാരിയാണ് കബളിക്കപ്പെട്ടത്. കള്ളപ്പണ ഇടപാട് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ്. സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകളാണ് തെളിവായി നൽകിയത്. പിഴയൊടുക്കിയാല്‍ നടപടികള്‍ അവസാനിക്കുമെന്നാണ് പറഞ്ഞത്. തുടർന്ന് ഇവർ കൈവശമുണ്ടായിരുന്ന പണവും കൂടാതെ സ്വർണം പണയം വച്ച് എടുത്ത പണവും അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. കബിളിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞതോടെ ഉഷാകുമാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ മട്ടാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.