സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളുടെ പൂര്‍ണവിവരങ്ങള്‍ ക്യു ആര്‍ കോഡിലൂടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന പദ്ധതി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് ഫോര്‍ട്ട്കൊച്ചിയില്‍ ഉദ്ഘാടനം ചെയ്തു. ആദ്യ ഘട്ടത്തില്‍ ഫോര്‍ട്ട് കൊച്ചിയെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ അടങ്ങുന്ന ക്യു ആര്‍ കോഡാണ് (വെര്‍ച്വല്‍ ടൂറിസം ഗൈഡ്) ഗ്രീനിക്സ് വില്ലേജില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കിയത്. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്ത് സഞ്ചാരികള്‍ക്ക് വിവിധ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
സഞ്ചാരികള്‍ക്ക് സുഗമമായി അതത് ടൂറിസം കേന്ദ്രങ്ങളെക്കുറിച്ചുള്ള സമഗ്രവിവരങ്ങള്‍ വെര്‍ച്വല്‍ ഗൈഡിലൂടെ ലഭിക്കും. കേന്ദ്രങ്ങളുടെ പ്രത്യേകത, കാണാനുള്ള ഇടങ്ങള്‍, താമസസൗകര്യം, യാത്രാസൗകര്യം, വീഡിയോ, മാപ്പുകള്‍, പ്രധാനപ്പെട്ട ഫോണ്‍ നമ്പരുകള്‍ തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. താമസസൗകര്യം ബുക്കു ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പരമാവധി പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സഞ്ചാരികള്‍ക്ക് പ്രയാസം കൂടാതെ സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ ആസ്വദിക്കാനുള്ള സൗകര്യമാണ് വകുപ്പ് ഏര്‍പ്പെടുത്തുന്നതെന്ന് പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രധാനപ്പെട്ട വിമാനത്താവളങ്ങളില്‍ ഈ ക്യു ആര്‍ കോഡ് പ്രദര്‍ശിപ്പിക്കും. കൂടുതല്‍ ടൂറിസം കേന്ദ്രങ്ങളെക്കൂടി ഉള്‍പ്പെടുത്തുന്നതിനൊപ്പം അറിയപ്പെടാത്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഭാവിയില്‍ ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Virtual Tourism Guide Launched by Minister
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.