19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 29, 2024
October 15, 2024
September 28, 2024
January 17, 2024
January 17, 2024
October 26, 2023
October 21, 2023
October 20, 2023
September 21, 2023

വിസ വരാൻ വൈകി: യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്തു

Janayugom Webdesk
ഹരിയാന
August 21, 2022 10:25 am

കാനഡയിലേക്കുള്ള സ്റ്റുഡന്റ് വിസ വൈകുന്നതില്‍ മനംനൊന്ത് യുവാവ് കനാലില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍. ഷാബാദ് സബ് ഡിവിഷനിലുള്ള ഗോര്‍ഖ ഗ്രാമവാസിയായ വികേഷ് സൈനി (23) യാണ് മരിച്ചത്. ഹരിയാണയിലെ കുരുക്ഷേത്രയില്‍നിന്ന് രണ്ട് ദിവസം മുമ്പാണ് യുവാവിനെ കാണാതായത്. എന്നാല്‍ യുവാവിനെ കാണാതായതിന്റെ പിറ്റേന്ന് തന്നെ വിസയെത്തുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പ്രദേശത്തെ കനാലില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സുഹൃത്തിന് വിസ ലഭിക്കുകയും തനിക്ക് കിട്ടാതിരിക്കുകയും ചെയ്തതോടെ യുവാവ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ബിരുദ പഠനം പൂര്‍ത്തിയാക്കിയതോടെയാണ് യുവാവ് കാനഡയില്‍ പോകാന്‍ ശ്രമം തുടങ്ങിയത്. യുവാവിനെ കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ തിരച്ചിലിനിടെ യുവാവിന്റെ ചെരിപ്പും മോട്ടോര്‍സൈക്കിളും കനാലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെ കനാലില്‍ നടത്തിയ തിരിച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

Eng­lish Sum­ma­ry: Visa delayed: Young man com­mits sui­cide by jump­ing into canal

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.