November 30, 2023 Thursday

Related news

November 30, 2023
November 29, 2023
November 28, 2023
November 24, 2023
November 24, 2023
November 23, 2023
November 23, 2023
November 23, 2023
November 23, 2023
November 22, 2023

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് നിർത്തിവച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡൽഹി
September 21, 2023 1:08 pm

കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് ഇന്ത്യ നിർത്തിവച്ചു. ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളായി കൊണ്ടിരിക്കുന്നതിനിടെയാണ് നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കനേഡിയൻ പൗരന്മാർക്ക് വിസ നൽകില്ല.

കഴിഞ്ഞ ദിവസങ്ങളിൽ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെയും പുറത്താക്കിയിരുന്നു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പ്രശ്നമുടലെടുത്തത്. തുടർന്ന് കഴിഞ്ഞ ദിവസം ഇന്ത്യ കാനഡയിലുള്ള ഇന്ത്യൻ പൗരന്മാർ രജിസ്റ്റർ ചെയ്യണമെന്ന മുന്നറിയിപ്പും നൽകിയിരുന്നു.

Eng­lish Summary:India has stopped issu­ing visas to Cana­di­an citizens
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.