22 January 2026, Thursday

Related news

January 16, 2026
January 7, 2026
January 3, 2026
January 3, 2026
December 16, 2025
December 16, 2025
December 7, 2025
December 1, 2025
November 30, 2025
November 6, 2025

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കൽ; മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 30, 2025 7:14 pm

വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിൻ്റെ പ്രാരംഭം കുറിക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിൻ്റെ ദീർഘ വീക്ഷണത്തിൻ്റെയും ഇച്ഛാശക്തിയുടെയും നിശ്ചയദാർഢ്യത്തിൻ്റെയും പ്രതീകമാണ് വിഴിഞ്ഞം പദ്ധതി. വിഴിഞ്ഞത്തെത്തി നിർമാണ പുരോഗതിയും കമ്മിഷനിങ്ങിനുള്ള തയാറെടുപ്പു നേരിട്ട് വിലയിരുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്ത് ഒരു സംസ്ഥാന സർക്കാരിന് ഏറ്റവും കൂടുതൽ നിക്ഷേപമുള്ള തുറമുഖമാണ് വിഴിഞ്ഞം. ട്രയൽറൺ കാലത്ത് തന്നെ 272 കപ്പലുകൾ എത്തി. 5.5 ലക്ഷം കണ്ടെയ്നർ മൂന്ന് മാസക്കാലത്ത് കൈകാര്യം ചെയ്തുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

പദ്ധതിയിൽ 60 ശതമാനം നിക്ഷേപം നടത്തുന്ന സർക്കാരിന് അധികാരമോ ലാഭവിഹിതമോ ഇല്ലാത്ത കരാറാണ് നേരത്തെ ഉണ്ടാക്കിയിരുന്നത്. എന്നാൽ എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയ സപ്ലിമെൻ്ററി കൺസഷൻ കരാർ പ്രകാരം 2034 മുതൽ സർക്കാരിന് വരുമാനം ലഭിച്ചു തുടങ്ങും. മുൻകരാറിൽ 15 കൊല്ലം കഴിഞ്ഞാണ് വരുമാനം ലഭിക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നത്. തുറമുഖം പൂർണ തോതിൽ എത്തുന്നതോടെ സംസ്ഥാനത്ത് വ്യവസായ വാണിജ്യ വളർച്ച ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്തിൽ 758 പേർക്ക് തൊഴിൽ ലഭിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.