18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 5, 2024
July 15, 2024
July 9, 2024
May 20, 2024
April 29, 2024
April 22, 2024
January 27, 2024
December 15, 2023
October 30, 2023
October 15, 2023

ഉദ്ഘാടനത്തിനൊരുങ്ങി വിഴിഞ്ഞം: കോമേഴ്സല്‍ ഓപ്പറേഷണല്‍ തുറുമുഖമായി

Janayugom Webdesk
തിരുവനന്തപുരം
December 5, 2024 10:27 am

വിഴിഞ്ഞം അന്താരാഷ്ട തുറമുഖം ഒന്നാംഘട്ട ഉദ്ഘാടനത്തിന് ഒരുങ്ങി. അഞ്ചുമാസം നീണ്ട ട്രയല്‍റണ്‍ അവസാനിപ്പിച്ചു.ആദ്യഘട്ടത്തിന്റെ കമ്മീഷനിങ് പ്രധാനമന്ത്രിയുടെ തീയതി ലഭിക്കുന്ന മുറയ്‌ക്ക്‌ നടത്തും. ഇ പ്രൊവിഷണൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് മദ്രാസ്‌ ഐഐടി ഇൻഡിപെൻഡന്റ് എൻജിനിയറിങ്‌ വിഭാഗം ടീം ലീഡർ ആർ കറുപ്പയ്യ തുറമുഖമന്ത്രി വി എൻ വാസവന് കൈമാറി.

വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, മദ്രാസ് തുടങ്ങിയ ഏജൻസികൾ സംയുക്തമായാണ്‌ കരാർ പ്രകാരമുള്ള എല്ലാ നടപടികളും പൂർത്തീകരിച്ച് വിഴിഞ്ഞത്തെ കോമേഴ്‌സ്യൽ ഓപറേഷണൽ തുറമുഖമായി പ്രഖ്യാപിച്ചത്. കേരളത്തിന്റെ സ്വപ്‌നമാണ്‌ അതിന്റെ പ്രവൃത്തിപഥത്തിൽ എത്തിയിരിക്കുന്നതെന്നും സന്തോഷവും അഭിമാനവും പകരുന്ന നിമിഷമാണിതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. 2034 മുതൽ തുറമുഖത്തിന്റെ വരുമാനത്തിൽനിന്നുള്ള വഹിതം സംസ്ഥാനത്തിന്‌ ലഭിക്കും.

സമയബന്ധിതമായി ഒന്നാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ സാ ധിച്ചു. തുറമുഖ പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്‌, വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്‌ എംഡി ദിവ്യ എസ് അയ്യർ, സിഇഒ ശ്രീകുമാർ കെ നായർ, അദാനി വിഴിഞ്ഞം പോർട്ട് സിഇഒ പ്രദീപ് ജയരാമൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.വിഴിഞ്ഞം തുറമുഖത്തിന്‌ നൽകാനുള്ള വയബിലിറ്റി ഗ്യാപ്‌ ഫണ്ട്‌(വിജിഎഫ്‌) സംബന്ധിച്ച് കേന്ദ്രസർക്കാർ ഇതുവരെ സ്വീകരിച്ച നിലപാട് നിരാശാജനകമാണെന്ന്‌ തുറമുഖമന്ത്രി വി എൻ വാസവൻ. കേരളത്തിനോട് കാണിക്കുന്ന വിവേചനമായിട്ടേ ഇതിനെ കാണാനാവൂ. അതിന്റെ പേരിൽ തുറമുഖത്തിന്റെ പ്രവർത്തനങ്ങൾക്ക് ഒരു തടസ്സവുമുണ്ടാവില്ല.

മുഖ്യമന്ത്രി കേന്ദ്രധനമന്ത്രിക്ക്‌ നൽകിയ കത്തിനും തുക വായ്‌പയായി മാത്രമേ നൽകാനാകൂവെന്ന മറുപടിയാണ്‌ ലഭിച്ചത്‌. ചൊവ്വാഴ്‌ചയാണ്‌ ഇതുസംബന്ധിച്ച്‌ കത്ത്‌ ലഭിച്ചത്‌. വിജിഎഫ്‌ വായ്‌പയായി നൽകുമ്പോൾ തിരിച്ചടക്കണം. സംസ്ഥാനത്തിന്‌ 12000 കോടി രൂപയുടെ ബാധ്യതയുണ്ടാകും. കേന്ദ്രധനമന്ത്രാലയത്തിന്‌ കീഴിലുള്ള എംപവേഡ്‌ കമ്മിറ്റിയുടെ ശുപാർശ ഗ്രാന്റായി വിജിഎഫ്‌ നൽകണമെന്നായിരുന്നു. ഇതാണ്‌ പിന്നീട്‌ ധനമന്ത്രാലയം വായ്‌പയാക്കി മാറ്റിയത്‌.വിജിഎഫ്‌ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ സംസ്ഥാന സർക്കാർ കൊണ്ടുവരും. അവകാശമാണ് നമ്മൾ ഉന്നയിക്കുന്നത്‌. വിജിഎഫ്‌ വായ്‌പയായല്ല ഗ്രാന്റായിതന്നെ ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.