
രാഹുല്‍ മാങ്കുട്ടത്തലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. അര്‍ധ വസ്ത്രം ധരിച്ചു മന്ത്രിമാര്‍ക്ക് ഒപ്പം ഉള്ളചിത്രങ്ങള്‍ പുറത്ത് വന്നില്ലേ എന്നും വെളിപ്പെടുത്തലിലെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും വി കെ ശ്രീകണ്ഠന്‍ പറഞ്ഞു.രാഹുലിനെ സംരക്ഷിക്കില്ലെന്ന് വികെ ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു. രാഹുലിന്റെ രാജി പാര്‍ട്ടി തീരുമാനമാണ്. രാജിവെച്ചത് പാര്‍ട്ടി ആവിശ്യപ്രകാരമെന്ന് വികെ ശ്രീകണ്ഠന്‍ പറഞ്ഞു.
രാജി അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും കോണ്‍ഗ്രസ് അന്വേഷണം നടത്തുമെന്നും രാഹുലിനെ ള്ളി ശ്രീകണ്ഠന്‍ പറഞ്ഞു. വ്യക്തിപരമായി പിന്തുണയ്ക്കില്ലെന്നും ആരോപണം വന്നയുടന്‍ പാര്‍ട്ടി നടപടി എടുത്തുവെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.രാഹുൽ മാങ്കൂട്ടത്തിൽ വരുത്തിവച്ച വിവാദങ്ങളിൽ പൂർണ്ണമായി പ്രതിരോധത്തിലായിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് നേതൃത്വം. ഉയർന്നു വന്ന വിവാദങ്ങളിലും പരാതികളിലും രാഹുലിനെ സതീശൻ അടക്കമുള്ള നേതാക്കൾ സംരക്ഷിക്കാൻ ശ്രമിച്ചതിലും എഐസിസി നേതൃത്വത്തിനും അതൃപ്തിയുണ്ട്.
അതേസമയം, വിഷയത്തിൽ അന്വേഷണത്തിന് കോൺഗ്രസ് സമിതി രൂപീകരിച്ചിട്ടുണ്ട്. രാഹുലിനെതിരായ ആരോപണങ്ങൾ സമിതി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. രാഹുൽ എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് മുതിർന്ന നേതാക്കൾക്കിടയിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് സതീശൻ അനുകൂലികളുടെ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.