ലൈംഗിക പീഡന പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയിരുന്ന വ്‌ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് രാവിലെ അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്. കേസില്‍ ഇയാള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനാല്‍ ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയാല്‍ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
കഴിഞ്ഞ വര്‍ഷം കൊച്ചിയിലെ ഫ്‌ലാറ്റില്‍വച്ചും ഹോട്ടലില്‍വച്ചും ശ്രീകാന്ത് പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. പരാതിക്ക് പിന്നാലെ ശ്രീകാന്തിനെരെ പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഒളിവില്‍ പോകുകയായിരുന്നു.
English summary; Srikanth Vettiar, who was absconding on sexual harassment charges, has surrendered
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.