22 January 2026, Thursday

Related news

January 10, 2026
December 6, 2025
October 24, 2025
October 20, 2025
October 13, 2025
October 12, 2025
August 23, 2025
August 22, 2025
August 21, 2025
August 17, 2025

വോയ്സ് ഓഫ് യങ് ഇന്ത്യ ഇന്ന് ന്യൂഡല്‍ഹിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 23, 2023 9:39 am

എഐവൈഎഫ് നേതൃത്വത്തില്‍ ഇന്ത്യൻ യുവാക്കളുടെ മുമ്പിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ദേ­ശീയ കൺവെൻഷൻ വോയ്സ് ഓഫ് യങ് ഇന്ത്യ ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ജവഹര്‍ ഭവനില്‍ നടക്കുന്ന സമ്മേളനത്തില്‍ വിവിധ മതേതര, ജനാധിപത്യ, ഇടതുപക്ഷ യുവജന സംഘടനാ നേതാക്കള്‍ പങ്കെടുക്കും.

സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. യുവജനങ്ങളെ ഒന്നിപ്പിക്കുക, ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന വിഷയത്തിൽ പി സന്തോഷ് കുമാർ എംപി സംസാരിക്കും.

എഐവൈഎഫ് ദേശീയ പ്രസിഡന്റ് സുഖ്ജീന്ദർ മഹേശരി, ജനറൽ സെക്രട്ടറി തിരുമലൈ രാമൻ, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ശ്രീനിവാസ് വി ബി, ഡിവൈഎഫ്ഐ ജനറൽ സെക്രട്ടറി ഹിമഘ‌്നരാജ് ഭട്ടാചാര്യ, ഡിഎംകെ വിദ്യാര്‍ത്ഥി വിഭാഗം സെക്രട്ടറി ഏഴിലരശൻ എംഎൽഎ, സിവൈഎസ്എസ് ദേശീയ കോഓർഡിനേറ്റർ അനുരാഗേന്ദ്ര നിഗം, മുഹമ്മദ് ഫഹദ്, രാജേഷ് യാദവ്, നിതീഷ് പട്ടേൽ തുടങ്ങിയവര്‍ പ്രസംഗിക്കും.

Eng­lish Sum­ma­ry: Voice of Young India today in New Delhi

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.