രാജ്യത്ത് വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചു. 158 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഡൽഹിയില്‍ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 1,522 രൂപയാകും. നേരത്തെ, രക്ഷാബന്ധൻ തലേന്ന്, രാജ്യത്തെ സ്ത്രീകൾക്ക് സമ്മാനമെന്ന് പറഞ്ഞ് ഗാർഹിക പാചകവാതകത്തിന്റെ വില കേന്ദ്ര സർക്കാർ 200 രൂപ കുറച്ചിരുന്നു. 1558 രൂപയാണ് തിരുവനന്തപുരത്തെ വില.
നേരത്തെ ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒഎംസികൾ 99.75 രൂപ കുറച്ചിരുന്നു. പിന്നാലെ ജൂലൈയിൽ വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വില 7 രൂപ വീതം വർധിപ്പിച്ചിരുന്നു.
ഈ വർദ്ധനവിന് മുമ്പ്, ഈ വർഷം മെയ്, ജൂൺ മാസങ്ങളിൽ വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് തുടർച്ചയായി രണ്ട് തവണ വില കുറച്ചിരുന്നു. മേയിൽ ഒഎംസികൾ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില 172 രൂപ കുറച്ചപ്പോൾ ജൂണിൽ 83 രൂപ കുറച്ചു. ഏപ്രിലിലും അവയുടെ വില യൂണിറ്റിന് 91.50 രൂപ കുറച്ചിരുന്നു.
പെട്രോളിയം, ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഈ വർഷം മാർച്ച് ഒന്നിന് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില യൂണിറ്റിന് 350.50 രൂപയും ഗാർഹിക എൽപിജി സിലിണ്ടറുകൾക്ക് യൂണിറ്റിന് 50 രൂപയും വർധിപ്പിച്ചിരുന്നു.
English Summary: Vote objective: Commercial cylinder price also reduced
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.