16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 15, 2024
November 12, 2024
October 26, 2024
October 19, 2024
October 17, 2024
September 21, 2024
September 14, 2024
September 12, 2024
September 7, 2024
September 4, 2024

കര്‍ണാടകയില്‍ വീണ്ടും വോട്ടര്‍ ഡാറ്റാ ചോര്‍ന്നു

Janayugom Webdesk
ബംഗളൂരു
April 29, 2023 8:02 pm

കര്‍ണാടകയില്‍ വീണ്ടും വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി ആരോപണം. കര്‍ണാടക ബിജെപി എംഎല്‍എ അശ്വന്ത് നാരായണ്‍ വോട്ടര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ വിശദാംശങ്ങളടങ്ങിയ സന്ദേശം വാട്ട്സ്ആപ്പില്‍ അയച്ചുനല്‍കിയതാണ് പുതിയ വിവാദം. കാബിനറ്റ് മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അശ്വന്ത് നാരായണിന് വോട്ടർമാരുടെ മൊബൈൽ നമ്പറുകള്‍ ലഭിച്ചത് എവിടെനിന്നെന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് ഒരാളുടെ സ്വകാര്യത ലംഘിക്കുന്നതിന് തുല്യമാണെന്ന് വോട്ടര്‍മാര്‍ പറഞ്ഞു. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. 

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ഇമേജ് ഫോർമാറ്റിലുള്ള വോട്ടർപട്ടികയിലേക്ക് പ്രവേശനം ഉണ്ടെങ്കിലും, ഒരു സ്ഥാനാർത്ഥിയുമായും മൊബൈൽ നമ്പറുകൾ തെരഞ്ഞെടുപ്പ് കമ്മിഷൻ പങ്കിടുന്നില്ല. കൂടാതെ നമ്പറുകൾ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ല. നാരായണിന്റെ ഓഫിസിൽ നിന്ന് വോട്ടർമാർക്ക് അയച്ച സന്ദേശത്തിൽ അവരുടെ പേരും വോട്ടർ ഐഡി കാർഡ് നമ്പരും ബന്ധുക്കളുടെ പേരും ബൂത്ത് വിലാസവും ഉൾപ്പെട്ടിരുന്നു. 

നേരത്തെ ബംഗളുരുവിലെ ഒരു കമ്പനി വോട്ടര്‍പട്ടികയും വ്യക്തിഗത വിവരങ്ങളും സ്ഥാനാര്‍ത്ഥികള്‍ക്ക് 25000 രൂപയ്ക്ക് വില്‍ക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. 2022 നവംബറിൽ, ചിലുമേ എന്ന എൻജിഓ ബംഗളൂരു മഹാനഗര പാലികെ ഉദ്യോഗസ്ഥരായി വേഷമിട്ട് ലക്ഷക്കണക്കിന് വോട്ടർമാരിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 

Eng­lish Summary;Voter data leaked again in Karnataka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.