17 December 2025, Wednesday

Related news

December 17, 2025
December 17, 2025
December 16, 2025
December 15, 2025
December 15, 2025
December 4, 2025
December 3, 2025
December 2, 2025
November 26, 2025
November 22, 2025

വോട്ടർ സ്ലിപ്പ് മാറും; മരിച്ചവരെ നീക്കാൻ ഇനി ഫോം 7 വേണ്ടിവരില്ല; പുതിയ പരിഷ്ക്കാരങ്ങളുമായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ

Janayugom Webdesk
ന്യൂഡൽഹി
May 2, 2025 2:54 pm

വോട്ടർ സ്ലിപ്പിലടക്കം മാറ്റം വരുത്തുന്ന മൂന്ന് പുതിയ പരിഷ്ക്കാരങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയുടെ കൃത്യത മെച്ചപ്പെടുത്താനും വോട്ടെടുപ്പ് കൂടുതൽ സുഗമമാക്കാനുമായാണ് ഈ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നത്. മാർച്ച് മാസത്തിൽ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ (CEOs) സമ്മേളനത്തിൽ, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അവതരിപ്പിച്ചവയാണ് ഈ പരിഷ്കാരങ്ങൾ.

തെരഞ്ഞെടുപ്പ് പട്ടിക പുതുക്കലിന് വോട്ടർമാരുടെ മരണം ഇലക്ട്രോണിക് രീതിയിൽ രജിസ്റ്റർ ചെയ്ത ഡാറ്റയാണ് ഇനിമേൽ ഉപയോഗിക്കുക. ഇത്തരം ഡാറ്റ ലഭ്യമാക്കും. 1960‑ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമത്തിലെ ചട്ടം 9, 1969‑ലെ ജനന-മരണം രജിസ്ട്രേഷൻ നിയമത്തിലെ 2023‑ൽ ഭേദഗതി ചെയ്ത സെക്ഷൻ 3(5)(b) എന്നിവ പ്രകാരം മരണ രജിസ്ട്രേഷൻ ഡാറ്റ രജിസ്ട്രാർ ജനറലിൽ നിന്ന് ഇലക്ട്രോണിക് മാർഗം തെരഞ്ഞെടുപ്പ് കമ്മീഷന് ലഭ്യമാക്കും. ഇതിലൂടെ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർക്ക് മരണം രജിസ്റ്റർ ചെയ്ത വിവരം സമയബന്ധിതമായി ലഭ്യമാകും. 

ഒപ്പം ഫോം 7 വഴി ഔദ്യോഗിക അപേക്ഷ വരാനായി കാത്തിരിക്കാതെ വീടുകൾ സന്ദർശിച്ച് വിവരങ്ങൾ സ്ഥിരീകരിക്കാൻ ബൂത്ത് ലെവൽ ഓഫീസർമാർക്ക്‌ സാധിക്കും. വോട്ടർ പട്ടികയിൽ ഒരാളുടെ പേര് ഉൾപ്പെടുത്തുന്നതിനെതിരെയുള്ള പരാതിയാണ് ഫോം 7 വഴി നൽകുക പതിവ്. ഇനിമുതൽ ഇങ്ങനെ ചെയ്യേണ്ടി വരില്ല. മരണ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ട് രജിസ്ട്രാർ ജനറലിൽ നിന്ന് സ്വീകരിക്കുകയും ബൂത്ത് ലെവൽ ഓഫീസർമാർ അത് സ്ഥിരീകരിക്കുകയും ചെയ്യും. ഇതോടെ സുതാര്യത ഉറപ്പാക്കപ്പെടും.

ബൂത്ത് ലെവൽ ഓഫീസര്‍മാർക്ക് സ്റ്റാൻഡേർഡ് ഫോട്ടോ ഐ.ഡി കാർഡ് നൽകും. രാജ്യത്തെല്ലായിടത്തും ഒരേ ശൈലിയിലുള്ള ഫോട്ടോ ഐഡിയാണ് ഇവർക്കുണ്ടാവുക. ജനപ്രാതിനിധ്യ നിയമം, 1950‑ന്റെ സെക്ഷൻ 13B(2) അനുസരിച്ച് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നിയമിക്കുന്ന എല്ലാ ബിഎൽഓമാർക്കും സ്റ്റാൻഡേർഡ് ഫോട്ടോ ഐഡന്റിറ്റി കാർഡുകൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. വോട്ടർമാർക്ക്‌ ബിഎൽഓമാരെ തീർച്ചറിയാനും, വോട്ടർ രജിസ്ട്രേഷൻ ഡ്രൈവ് നടക്കുമ്പോൾ വിശ്വാസത്തോടെ ഇടപെടാനും ഇത് സഹായിക്കും. ഇലക്ഷൻ സംബന്ധമായ കാര്യങ്ങളിൽ, തിരഞ്ഞെടുപ്പ് കമ്മീഷനും വോട്ടർമാരും തമ്മിലുള്ള പ്രഥമസമ്പർക്കം ബി എൽ ഓമാരിലൂടെയാണ്. ഗൃഹസന്ദർശനങ്ങളിൽ ബി എൽ ഒ മാരെ പൊതു ജനങ്ങൾ എളുപ്പത്തിൽ തിരിച്ചറിയേണ്ടത് അത്യാവശ്യമായതിനാലാണ് ഈ നടപടി.

വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ കൂടുതൽ വോട്ടർ സൗഹൃദമാക്കാനുള്ള നടപടിയാണ് അടുത്തത്. വോട്ടർ ഇൻഫർമേഷൻ സ്ലിപ്പുകൾ കൂടുതൽ വോട്ടർമാർ സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം. സ്ലിപ്പിന്റെ ഡിസൈൻ പുതുക്കുക എന്നതാണ് കമ്മീഷന്റെ തീരുമാനം. വോട്ടറുടെ പാർട്ട്‌ നമ്പറും, സീരിയൽ നമ്പറും വലിയ അക്ഷരത്തിൽ ഡിസ്‌പ്ലേ ചെയ്യും. ഇതുവഴി വോട്ടർമാർക്ക് തങ്ങളുടെ പോളിംഗ് സ്റ്റേഷൻ എളുപ്പത്തിൽ തിരിച്ചറിയാനാകും. പോളിംഗ് ഉദ്യോഗസ്ഥർക്ക് വോട്ടർ പട്ടികയിൽ പേരുകൾ എളുപ്പത്തിൽ കണ്ടെത്താനുമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.