18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 17, 2024
November 17, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 16, 2024
November 15, 2024
November 15, 2024

ആദ്യ ഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞു; ഗുജറാത്തില്‍ ബിജെപി ആശങ്കയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 2, 2022 10:37 pm

ശരാശരി വോട്ടര്‍മാരെ പോലും ബൂത്തിലെത്തിക്കാനാകാതെവന്നതോടെ ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ബിജെപി ആശങ്കയില്‍. സൗരാഷ്ട്ര‑കച്ച്, ദക്ഷിണ മേഖലകളിലായി 19 ജില്ലകളിലെ 89 സീറ്റുകളിലേക്ക് നടന്ന ഒന്നാംഘട്ടത്തില്‍ 63.14 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017ലെ ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 66.75 ശതമാനമായിരുന്നു ആകെ പോളിങ്. അഞ്ചു ശതമാനത്തിന്റെ ഇടിവാണ് ആകെ വോട്ടിങ്ങിലുണ്ടായത്. 

2012 ലെ അസംബ്ലി തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ 72 ശതമാനമായിരുന്നു വോട്ടിങ് നിരക്ക്. നാല് വര്‍ഷത്തെ ഭരണത്തിനിടെയുണ്ടായ ആറ് ശതമാനത്തിന്റെ ഇടിവ് 2017ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത ആഘാതം സൃഷ്ടിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 2012ല്‍ 63 സീറ്റ് നേടിയിരുന്ന ബിജെപിക്ക് 2017ല്‍ ഇത് 48 ആയി കുറഞ്ഞു. കോണ്‍ഗ്രസിന് 16 സീറ്റിന്റെ നേട്ടവുമുണ്ടായി. വോട്ടിങ് ശതമാനത്തിലുണ്ടായ കുറവ് ഇക്കുറിയും നേട്ടമാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ദുര്‍‍ബലമായ പ്രചരണവും ഭരണവിരുദ്ധ വികാരവും വലിയൊരു പരിവര്‍ത്തനം തന്നെ സൃഷ്ടിച്ചേക്കുമെന്ന് ആംആദ്മി പാര്‍ട്ടി പ്രതീക്ഷിക്കുന്നു. 

27 വര്‍ഷമായി ബിജെപിയാണ് ഗുജറാത്ത് ഭരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് ഭറൗച്ച് ജില്ലയിലെ കേസര്‍ ഗ്രാമവാസികള്‍ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചത് ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാക്കുന്നതായിരുന്നു. കര്‍ഷകരുടെ ഭൂമി നിയമപരമായി പതിച്ചു നല്‍കാത്തതില്‍ പ്രതിഷേധിച്ച് നര്‍മ്മദ ജില്ലയിലെ ദേദിയരാ‍ഡ മണ്ഡലത്തിലെ സാമോത് ഗ്രാമത്തിലെ 1625 പേരും വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. വിമതരുടെ ഭീഷണിയും ബിജെപി നേരിടുന്നുണ്ട്. 

അഞ്ചിന് 93 മണ്ഡലങ്ങളിലേക്ക് നടക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 833 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. അവസാനദിനങ്ങളില്‍ ശക്തമായി പ്രചരണം നടത്താന്‍ ബിജെപി കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാർ കൂടുതൽ റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. എല്ലാ മണ്ഡലങ്ങളിലും വീടുകൾ കേന്ദ്രികരിച്ചുള്ള പ്രചരണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കാനും ദേശീയ നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Eng­lish Summary:Voter turnout dropped in the first phase; BJP is wor­ried in Gujarat
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.