15 February 2026, Sunday

Related news

February 15, 2026
December 16, 2025
November 23, 2025
September 30, 2025
September 28, 2025
August 9, 2025
June 28, 2025
May 30, 2025
February 7, 2025
January 25, 2025

പുതുച്ചേരിയിലും ലക്ഷദ്വീപിലും വോട്ടർമാര്‍ കൂടി

Janayugom Webdesk
ന്യൂഡൽഹി
February 15, 2026 10:14 pm

കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയിലെയും ലക്ഷദ്വീപിലെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പുതുക്കൽ നടപടികൾക്ക് ശേഷം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർമാരുടെ എണ്ണത്തിൽ വർധനയുണ്ട്. കരട് പട്ടിക തയ്യാറാക്കിയതിലെ അപാകതകളും ഇത് സൂചിപ്പിക്കുന്നു. പുതുച്ചേരിയിൽ ആകെ 9,44,211 വോട്ടർമാരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രസിദ്ധീകരിച്ച പട്ടികയിൽ ഇത് 9,18,111 ആയിരുന്നു. അപേക്ഷകൾ പരിഗണിച്ച് 42,719 പേരെ പുതുതായി പട്ടികയിൽ ഉൾപ്പെടുത്തി. മരിച്ചവരും താമസം മാറിയവരും ഉൾപ്പെടെ അർഹതയില്ലാത്ത 16,619 പേരെ നീക്കം ചെയ്തു. 

ഒക്ടോബറിൽ വോട്ടർമാരുടെ എണ്ണം 10 ലക്ഷത്തിന് മുകളിലായിരുന്നു. ഒരു ലക്ഷത്തിലധികം പേരെ പട്ടികയില്‍ ഒഴിവാക്കിയിരുന്നു. ലക്ഷദ്വീപിൽ ആകെ 57,607 വോട്ടർമാരാണുള്ളത്. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് പട്ടികയെക്കാൾ 1,223 വോട്ടർമാരുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 1,270 പേരെ പുതിയ വോട്ടർമാരായി അംഗീകരിച്ചുവെന്നും 47 പേരെ ഒഴിവാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.