സിനിമാ മേഖലയിലെ സ്ത്രീകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട്.നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ വീണ്ടും ഒരു നാഴികക്കല്ല് സൃഷ്ടിക്കുകയാണ്. ഇത് സാധ്യമാക്കിയ എല്ലാ സ്ത്രീകള്‍ക്കും അഭിനന്ദനങ്ങള്‍.
നീതിക്കുവേണ്ടിയുള്ള ധീരമായ പോരാട്ടത്തില്‍ സര്‍ക്കാരും സമൂഹവും തങ്ങള്‍ക്കൊപ്പമുണ്ടെന്ന ആത്മവിശ്വാസം സ്ത്രീകള്‍ക്കുണ്ടാകണം.മുകേഷിനെതിരെയും കേസെടുത്തിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ വ്യാജ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത് രാഷ്ട്രീയ അജണ്ടയാണ്. ചില കടുത്ത കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമങ്ങളുടെ ഒരു വിഭാഗം അവരെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.