23 January 2026, Friday

Related news

January 18, 2026
January 17, 2026
January 17, 2026
January 17, 2026
January 15, 2026
January 12, 2026
January 8, 2026
January 7, 2026
January 6, 2026
January 4, 2026

വി എസ് ‘വേലിക്കകത്ത് ’ എത്തി; അന്ത്യാഞ്ജലിയുമായി നാടൊന്നാകെ

Janayugom Webdesk
ആലപ്പുഴ
July 23, 2025 12:51 pm

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരവും വഹിച്ചുള്ള വിലാപയാത്ര വേലിക്കകത്ത് വീട്ടിലേക്ക്. ജനനായകനെ അവസാനമായി ഒരു നോക്ക് കാണാൻ കേരള ജനത ഒന്നാകെ തെരുവോരങ്ങളിൽ അണിനിരന്നതോടെ, ഇന്നലെ ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച വിലാപയാത്ര 22 മണിക്കൂറിലധികം പിന്നിട്ടാണ് വീട്ടിലെത്തിയത്.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഭൗതികദേഹം സി പി ഐ(എം) ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോകും. ജനത്തിരക്ക് കണക്കിലെടുത്ത് ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശന സമയം ചുരുക്കിയിട്ടുണ്ട്. തുടർന്ന് ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. അതിനുശേഷം, വലിയ ചുടുകാട്ടിൽ വെച്ച് സംസ്കാര ചടങ്ങുകൾ നടക്കും. തന്റെ ജീവിതംകൊണ്ട് അടയാളപ്പെടുത്തിയ സമരഭൂമിയിൽ അദ്ദേഹം അന്ത്യവിശ്രമം കൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.