6 December 2025, Saturday

Related news

November 16, 2025
October 22, 2025
October 17, 2025
October 2, 2025
September 30, 2025
September 16, 2025
September 15, 2025
July 30, 2025
July 24, 2025
July 23, 2025

വി എസ് നേരിന്റെ പോരാളി; ജോയിന്റ് കൗൺസിൽ

Janayugom Webdesk
തിരുവനന്തപുരം
July 21, 2025 6:48 pm

ജനങ്ങൾ ഹൃദയത്തിലേറ്റെടുത്ത ജനകീയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി എസ് അച്യുതാനന്ദൻ എന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അനുശോചന കുറിപ്പിൽ പറഞ്ഞു. ഭൂമിയും വായുവും വെള്ളവും സംരക്ഷിക്കുന്നതിനായി എടുത്ത നിലപാടുകൾ വി എസ് നെ ജനങ്ങളുടെ പ്രിയങ്കരനാക്കി. കേരളത്തിലെ ഏറ്റവും മികച്ച പ്രതിപക്ഷ നേതാവായിരുന്നു അദ്ദേഹം. മതികെട്ടാൻ മലയിലും പ്ലാച്ചിമടയിലും കോവളത്തും പ്രതിപക്ഷ നേതാവായിരിക്കെ നടത്തിയ ഇടപെടലുകൾ ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായിരിക്കെ മൂന്നാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനെടുത്ത ധീരമായ നടപടികൾ സമാനതകളില്ലാത്തതാണ്. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത 2002 ലെ കുപ്രസിദ്ധ ഉത്തരവ് റദ്ദാക്കിയത് വി എസ് മുഖ്യമന്ത്രിയായപ്പോഴാണ്. വി എസ്. അദ്ധ്യക്ഷനായ ഭരണപരിഷ്ക്കാര സമിതി നൽകിയ ശുപാർശകൾ കേരളത്തിലെ ഭരണസംവിധാനത്തെ അടിമുടി പരിഷ്ക്കരിച്ച് ജനകീയമാക്കാൻ കഴിയുന്നവയാണ്. അഴിമതിക്കാരുടെ പേടി സ്വപ്നമായിരുന്നു എക്കാലവും സഖാവ് വി എസ് നേരിന്റെ പോരാളിയായ ജനകീയ നേതാവിന്റെ വേർപാട് കേരള രാഷ്ട്രീയത്തിൽ പൊതുമണ്ഡലത്തിൽ ഉണ്ടാക്കുന്ന നഷ്ടം സമാനതകളില്ലാത്തതാണ്. വി എസ് ന്റെ വേർപാടിൽ നാടിന്റെ ദുഃഖത്തിൽ ജോയിന്റ് കൗൺസിലും പങ്കു ചേരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.