വിഎസ്എസ്‌സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ കേരളത്തിൽ എത്തിച്ചു.ഹരിയാന സ്വദേശി ദീപക്ക് ഷിയോകാന്തിനെയാണ് കേരളത്തിൽ എത്തിച്ചത്. ഹരിയാനയിലെ ഗ്രാമതലവന്റെ സഹോദരൻ ആണ് ദീപക്ക്. കോപ്പിയടിക്ക് പ്രതികളുടെ പ്രതിഫലം ലക്ഷങ്ങൾ ആണെന്ന് കണ്ടെത്തി.
അതേസമയം ഹരിയാന സ്വദേശികളായ ലഖ്വിന്ദർ, ദീപക് ഷിയോകാന്ത് , ഉദ്യോഗാർത്ഥി ഋഷിപാൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിൽ വച്ച് കേരള പൊലീസിന്റെ പ്രത്യേക സംഘവും ഹരിയാന പൊലീസും ചേർന്ന് പിടി കൂടിയത്. പ്രതികളെ അവിടെ കോടതിയിൽ ഹാജരാക്കി അനുമതി വാങ്ങിയാണ് കേരളത്തിലെത്തിച്ചത്.
തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വി എസ്എസ് സി നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ഒൻപത് പേരാണ് അറസ്റ്റിലായത്. ലഖ്വിന്ദറും, ദീപക് ഷിയോഖണ്ഡും കോച്ചിംഗ് സെന്റർ നടത്തിപ്പുകാരാണെന്നാണ് സൂചന. ഋഷിപാലാണ് തനിക്ക് പകരം പരീക്ഷ എഴുതാൻ പണം നൽകി സംഘത്തെ നിയോഗിച്ചത്.തട്ടിപ്പ് പുറത്തുവന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു.
English summary; VSSC Exam Cheating; The main accused was brought to Kerala
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.